വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്നും മടങ്ങിയെത്തുന്ന 300 പേർക്ക് ഇന്ത്യൻ സൈന്യം ഐസൊലേഷൻ കേന്ദ്രം ഒരുക്കി. ഹരിയാനയിലെ മനേസറിലാണ് സൈന്യം ദ്രുതഗതിയിൽ ഇങ്ങനെയൊരു സംവിധാനം നിർമ്മിച്ചത്.
ഇന്ത്യൻ വിദ്യാർഥികളെ പിൻവലിക്കാൻ പോയ എയർ ഇന്ത്യ വിമാനം, ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ കൂടി ഇന്ത്യയിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ നിന്നും യാത്രക്കാരെ നേരെ ഇങ്ങോട്ടായിരിക്കും മാറ്റുക. രണ്ടാഴ്ച, വിദ്യാർത്ഥികൾ ഈ ഐസൊലേഷൻ കേന്ദ്രത്തിൽ ആരോഗ്യ വിദഗ്ധരുടെ നിരീക്ഷണത്തിലായിരിക്കും.









Discussion about this post