ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണയുമായി ബിജെപി നേതാവ് പാര്‍ലമെന്റിലെത്തിയത് സൈക്കിളില്‍. ബിജെപി നേതാവ് വിജയ് ഗോയലാണ് വെള്ളിയാഴ്ച പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തില്‍ സൈക്കിളിലെത്തിയത്. സി.എ.എയുടെ പേരില്‍ പരിസ്ഥിതിയെ മലിനപ്പെടുത്തരുത് എന്ന പ്ലക്കാര്‍ഡ് സൈക്കിളില്‍ എഴുതിയാണ് എം.പി പാര്‍ലമെന്റിലെത്തിയത്.
‘രാജ്യത്തിന്റെ പരിസ്ഥിതി മലിനീകരിക്കപ്പെടുകയാണ്. ഒരു നിയമം പാസാക്കപ്പെടുമ്പോള്‍ അത് എല്ലാ പ്രതിപക്ഷവുമായും ചര്‍ച്ച ചെയ്യപ്പെടുന്നു, പക്ഷേ ഇപ്പോഴും ആളുകള്‍ റോഡുകളില്‍ രാഷ്ട്രീയം കളിക്കുന്നു. പരിസ്ഥിതിയെ മലിനപ്പെടുത്തരുത് എന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു’ ബിജെപി നേതാവ് ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു.
സി.എ.എയ്ക്കും എന്‍.ആര്.സിയ്ക്കും എതിരെ പ്രതിപക്ഷ നേതാക്കള്‍ പാര്‍ലമെന്റ് പരിസരത്ത് ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയതിന് പിന്നാലെയാണ് വിജയ് ഗോയലിന്റെ പ്രസ്താവന. ‘സേവ് ഇന്ത്യ’, ‘സേവ് കോണ്‍സ്റ്റിറ്റ്യൂഷന്‍’, ‘നോ ടു സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി’ എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകളുമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചത്.
BJP leader Vijay Goel rides cycle at Parliament premises against CAA protest.
His placard says, “Don’t pollute the environment on CAA.” @VijayGoelBJP #CAA2019 pic.twitter.com/YvvHP8Xoqv
— Anish Singh (@anishsingh21) January 31, 2020
Discussion about this post