സംവിധായകന് ഗൗതം വാസുദേവ് മോനോനെ പ്രംശസിച്ചു കൊണ്ടുള്ള തമിഴ് നടന് സൂര്യയുടെ വിഡിയോ വൈറലാകുന്നു. കാക്കൈ കാക്കൈ, വാരണം ആയിരം എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഇരുവരും ഒരുമിച്ച് സമ്മാനിച്ചതാണ്. എന്നാൽ ദീര്‍ഘനാളായി സിനിമകള്‍ ഒന്നും ചെയ്തിരുന്നില്ല.
ഇപ്പോള്‍ ഗൗതമിന്റെ സിനിമകളെയും ഗാനങ്ങളെയും കുറിച്ച് സൂര്യ സംസാരിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയില്‍ ഇരുവരുടെയും ഫാന്‍സ് ആഘോഷിക്കുകയാണ്. വാരണം ആയിരം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം സിനിമാ പ്രേമികള്‍ക്ക് മറക്കാനാവില്ല. സൂര്യ എന്ന നടനെയും ഗൗതം എന്ന സംവിധായകനെയും സിനിമാ ആസ്വാദകര്‍ക്കിടയില്‍ ഏറെ പ്രിയങ്കരരാക്കിയ ചിത്രമായിരുന്നു അത്.
https://www.facebook.com/GauthamMenonOfficial/videos/2978663732146488/
ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിഡിയോയില്‍ ഗൗതം വീണ്ടും പറഞ്ഞാല്‍ ഗിറ്റാര്‍ എടുക്കാന്‍ തയ്യാറാണെന്ന് സൂര്യ പറയുന്നുണ്ട്. ഉടന്‍ തന്നെ ഞാന്‍ താങ്കളോട് ഗിറ്റാര്‍ കൈയിലെടുക്കാന്‍ പറയുമെന്നാണ് ഇതിന് ഗൗതം നല്‍കിയിരിക്കുന്ന മറുപടി. സിംഗപൂരില്‍ ഫെബ്രുവരി രണ്ടാം തീയതി നടക്കാന്‍ പോകുന്ന ഗൗതം വാസുദേവ് മേനോന് സിനിമാ രംഗത്ത് 20 വര്‍ഷം തികച്ചതിന്റെ ആഘോഷ പരിപാടിയ്ക്ക് ആശംസ നേരുന്ന വിഡിയോയിലായിരുന്നു സൂര്യയുടെ പ്രതികരണം. ഈ വീഡിയോ ഗൗതം ഫേസ്ബുക്കില്‍ ഷെയറും ചെയ്തു.
https://www.facebook.com/GauthamMenonOfficial/videos/758925641296764/
Discussion about this post