രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായ മുൻ ജെ.എൻ.യു വിദ്യാർത്ഥി ഷർജീൽ ഇമാമിന്റെ ലാപ്‌ടോപ്പും മൊബൈൽ ഫോണും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. വെള്ളിയാഴ്ച പോലീസ് വസന്ത് വിഹാറിലെ ഷർജീലിന്റെ വാടക ഫ്ലാറ്റിൽ തിരച്ചിൽ നടത്തിയപ്പോഴാണ് ലാപ്‌ടോപ്പും ഡെസ്‌ക്‌ടോപ്പും കിട്ടിയത്. ബീഹാറിലെ ജഹനാബാദിലെ വീട്ടിൽ നിന്നാണ് ഷർജീലിന്റെ മൊബൈൽ ഫോൺ കണ്ടെടുത്തത്.
തെറ്റിദ്ധരിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ വിവരങ്ങൾ രേഖപ്പെടുത്തി സിഎഎ-എൻആർസിക്കെതിരെ ഷർജീൽ തയ്യാറാക്കിയ ലഘുലേഖയുടെ ഒരു പകർപ്പും ദില്ലിയിലെ ഫ്ലാറ്റിൽ നിന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി.ഷർജീൽ ഇപ്പോൾ ഡൽഹി പോലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്.
Discussion about this post