കൊല്ലത്ത് ജനജാഗ്രത സദസ്സിന് മുന്നോടിയായുള്ള ബിജെപിപ്രകടനത്തിന് നേരെ പ്രകോപനകരമായ മുദ്രാവാക്യം വിളിച്ച ഒരു വിഭാഗം ആള്‍ക്കാരെ ഓടിച്ചിട്ടടിച്ച് പോലിസ്.ഇന്നലെ വൈകിട്ടാണ് ചിലര്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചത്. മതസ്പര്‍ദ്ധ മുഴക്കുന്ന മുദ്രാവാക്യം മുഴക്കിയാണ് ബിജെപിയുടെ പരിപാടി അലങ്കോലപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചത്. പ്രശ്‌നം വഷളാവുമെന്ന് മനസിലായതോടെ പോലിസ് വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് പ്രകടത്തിന് സമീപം നിന്ന് മുദാവാക്യം വിളിച്ചവരെ പോലിസ് അടിച്ചോടിക്കുകയായിരുന്നു. അക്രമികള്‍ പോലിസ് ഇടപെടലിനെ പേടിച്ച് ഓടുന്ന വീഡിയ സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്.
https://www.facebook.com/141804379881149/posts/561011321293784/
https://www.facebook.com/vayujith/videos/2937904149607816/
നേരത്തെ ആലുവയില്‍ ബിജെപി മാര്‍ച്ചിന് നേരെ ചില വിഭാഗം ആള്‍ക്കാര്‍ കൂടി നിന്ന് മുദ്രാവാക്യം വിളിക്കുകയും,സംഘര്‍ഷ സാധഅയത സൃഷ്ടിക്കുകയും ചെയ്തത് വിവാദമായിരുന്നു. പോലിസിന് മുന്നില്‍ വച്ച് 21ല്‍ ഊരിയ കത്തി അറബിക്കടലില്‍ എറിഞ്ഞിട്ടില്ല തുടങ്ങിയ മുദ്രാവാക്യം മുഴക്കിയത് പ്രതിഷേധമുയര്‍ത്തിയിരുന്നു. നൂറ് കണക്കിന് വരുന്ന ബിജെപി പ്രവര്‍ത്തകരുടെ സംയമനം ഒന്ന് കൊണ്ട് മാത്രമാണ് ആലുവയില്‍ സംഘര്‍ഷം ഒഴിവായത്. കലാപം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ ചില ദേശവിരുദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് ഇത്തരം മുദ്രാവാക്യം വിളി ഉയര്‍ന്നതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബിജെപിയുടെ ജനജാഗ്രത സദസ്സ് നടക്കുന്ന സമയത്ത് നിശബ്ദ ഭീഷണി ഉയര്‍ത്തി കടകള്‍ അടപ്പിക്കുന്നതിന് പിന്നിലും ഇത്തരക്കാരെന്നാണ് റിപ്പോര്‍ട്ട്. വ്യാപാരികള്‍ ഉള്‍പ്പടെയുള്ള സാമാന്യ ജനങ്ങളില്‍ ഇതെല്ലാം വലിയ ഭിന്നത ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.
ചില വിഭാഭക്കാര്‍ ശക്തമായ സ്ഥലങ്ങളില്‍ എതിര്‍ വഇഭാഗത്തിന് സ്‌പേസ് അനുവദിക്കാത്തത് കശ്മീരില്‍ നടന്ന പ്രതിഷേധ രീതികള്‍ക്ക് സമാനമാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിറകെയാണ് ചിലയിടങ്ങളില്‍ പോലിസ് കര്‍ശന നടപടികളിലേക്ക് നീങ്ങുന്നത്.












