ജമ്മുവിലെ നഗ്രോട്ടയിൽ, ഹൈവേയിലുണ്ടായ വെടിവെയ്പ്പിൽ കൊല്ലപ്പെട്ട തീവ്രവാദികൾ എത്തിയത് പോലീസ് ആക്രമണം നേരിടാനുള്ള തയ്യാറെടുപ്പോടെയെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.എന്നാൽ,സി.ആർ.പി.എഫ് സുരക്ഷാ ഉദ്യോഗസ്ഥർ ശക്തമായി തിരിച്ചടിച്ചതോടെ ഇവർ രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു.ഭീകരർ കനത്ത അട്ടിമറിക്കുള്ള സന്നാഹങ്ങളോടെയാണ് എത്തിയത്.
പോലീസ് കണ്ടെടുത്ത വസ്തുക്കളായ മോർഫിൻ ഇഞ്ചക്ഷനുകൾ,പാകിസ്ഥാൻ നിർമ്മിത ഐഇഡികൾ, കവചം തുളച്ചു കയറുന്ന തരം ബുള്ളറ്റുകൾ എന്നിവയെല്ലാം ഈ തീവ്രവാദികളെ നേരിട്ട് പാകിസ്ഥാനുമായി ബന്ധിപ്പിക്കുന്നതായി പോലീസ് അധികാരികൾ പറഞ്ഞു.കൊല്ലപ്പെട്ട തീവ്രവാദികളിൽ നിന്ന് എകെ 47 റൈഫിളുകൾ, ഗൺ മാഗസിനുകൾ, ഗ്രനേഡുകൾ എന്നിവയും മൂന്ന് ഡിറ്റോണേറ്ററുകൾ, ആർഡിഎക്സ്, ആറ് ചൈനീസ് ഗ്രനേഡുകൾ, 32,000 രൂപ എന്നിവയും പോലീസ് കണ്ടെടുത്തു..പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പായ ജെയ്‌ഷ് -ഇ-മുഹമ്മദിന്റെ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.









Discussion about this post