ബാഗ്ദാദ്: ബാഗ്ദാദില്‍ രണ്ടു സ്ഥലത്തായി നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഷിയാ മുസ്‌ലിങ്ങള്‍ കൂടുതലായി താമസിക്കുന്ന സാദര്‍ സിറ്റിയിലാണ് ആദ്യ സ്‌ഫോടനമുണ്ടായത്. ആളുകള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലത്തേക്കു സ്‌ഫോടന വസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചു കയറ്റി ആക്രമണം നടത്തുകയായിരുന്നു. 12 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു.
ബാഗ്ദാദിനു വടക്കായി സ്ഥിതിചെയ്യുന്ന അല്‍ ഹുസീനിയ ജില്ലയിലാണ് രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായത്. നാലു പേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് ഇവിടെ പരിക്കേറ്റു.
Discussion about this post