കൊച്ചി: ഭൂപരിഷ്കരണ നിയമഭേദഗതിയില്‍ സര്‍ക്കാരിന് തിരിച്ചടി. മിച്ചഭൂമി കച്ചവടത്തിന് അനൂകൂലമായ ഭേദഗതി ഹൈക്കോടതി ഭാഗികമായി തള്ളി. ഭൂഉടമ ബന്ധുകള്‍ക്ക് നല്കിയ ഭമിക്ക് ഇളവ് നല്‍കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.സ്വാകാര്യ വ്യക്തിക്ക് രജിസ്റ്റര്‍ ചെയ്തുകൊടുത്ത നാലേക്കറിന് മാത്രം ഇളവ് ബാധകം. ഇതോടെ 80,000 ഏഏക്കര്ഭൂമി സര്‍ക്കാരിന് ലഭിക്കും.
2005 ല്‍ കെഎം മാണി റവന്യൂമന്ത്രിയായിരിക്കെയാണ് ഭേദഗതി കൊണ്ടുവന്നത്. 10 ഏക്കര്‍ വരെ മിച്ചഭൂമിക്ക് പട്ടയവും കൈവശാവകാശവും നല്‍കാനായിരുന്നു ഭേദഗതി. പിന്നീട് ഇത് സര്‍ക്കാര്‍ തന്നെ നാലേക്കറായി ചുരുക്കി. കോടതിവിധിയുടെ പകര്‍പ്പ് ലഭിച്ച ശേഷം തുടര്‍നടപടിയെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പ്രതികരിച്ചു. ഭൂനിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചതിനുപിന്നാലെയാണ് വീണ്ടുമൊരു തിരിച്ചടി.
Discussion about this post