അഖില ഭാരതീയ ഹിന്ദു മഹാസഭ നേതാവ് രഞ്ജിത്ത് ബച്ചൻ വെടിയേറ്റ് മരിച്ചു. ഇന്ന് കാലത്ത് ഉത്തർപ്രദേശിൽ, ലക്നൗവിലാണ് സംഭവം നടന്നത്.ഹസ്രത്ത് ഗഞ്ചിലെ ഗ്ലോബ് പാർക്കിനു സമീപം പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു രഞ്ജിത്ത് ബച്ചൻ.ബൈക്കിലെത്തിയ അക്രമികൾ രഞ്ജിത്തിന്റെ നേരെ നിറയൊഴിച്ചതിനുശേഷം കടന്നു കളയുകയായിരുന്നു.ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിരസിൽ വെടിയേറ്റ രഞ്ജിത്ത് ബച്ചൻ മരണപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൂടെയുണ്ടായിരുന്ന രഞ്ജിത്തിന്റെ സഹോദരനും പരിക്കേറ്റിട്ടുണ്ട്.രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് പുറകിൽ എന്നാണ് റിപ്പോർട്ടുകൾ.മാസങ്ങൾക്കു മുൻപ് ഹിന്ദു മഹാസഭയിലെ മറ്റൊരു നേതാവായ കമലേഷ് തിവാരിയും മുസ്ലിം ഭീകരരുടെ കുത്തേറ്റു മരിച്ചിരുന്നു.
Discussion about this post