മുംബൈ ഇന്ത്യൻസ് എന്ന ആഗോള ക്രിക്കറ്റ് കുടുംബത്തിലെ അവിഭാജ്യ ഘടകമാണ് കീറോൺ പൊള്ളാർഡ് എന്ന വെസ്റ്റ് ഇൻഡീസുകാരൻ. കേവലം ഒരു താരം എന്നതിലുപരി, മുംബൈ ഇന്ത്യൻസിന്റെ വിവിധ ഫ്രാഞ്ചൈസികളിൽ വ്യത്യസ്ത റോളുകൾ കൈകാര്യം ചെയ്യുന്ന പൊള്ളാർഡിന്റെ മുംബയിലെ കരിയർ കാണുന്ന ആർക്കും ചില കൗതുകം തോന്നും.
ലോകമെമ്പാടുമുള്ള ടി20 ലീഗുകളിൽ മുംബൈ ഇന്ത്യൻസ് തങ്ങളുടെ സാമ്രാജ്യം വ്യാപിപ്പിക്കുമ്പോൾ, എല്ലാ ടീമുകളിലും മുൻപന്തിയിൽ നിൽക്കുന്നത് ഈ വെസ്റ്റ് ഇൻഡീസ് കരുത്തൻ തന്നെയാണ്. പൊള്ളാർഡ് നിലവിൽ കൈകാര്യം ചെയ്യുന്ന പദവികൾ വെറൈറ്റിയാണ്. ഇംഗ്ലണ്ടിലെ ദ ഹണ്ട്രഡ് (The Hundred) ടൂർണമെന്റിൽ മുംബൈ ഇന്ത്യൻസിന്റെ ഉടമസ്ഥതയിലുള്ള എംഐ ലണ്ടൻ ടീമിന്റെ മുഖ്യ പരിശീലകനാണ് പൊള്ളാർഡ്. കൂടാതെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ബാറ്റിംഗ് പരിശീലകനായി താരം തുടരുന്നു.
ഐഎൽ ടി20 (ILT20) ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ യുഎഇ ടീമായ എംഐ എമിറേറ്റ്സിന്റെ നായകൻ എന്ന ഉത്തരവാദിത്വം നിറവേറ്റുമ്പോൾ ദക്ഷിണാഫ്രിക്കയിലെ എസ്എ20 (SA20) ലീഗിലും അമേരിക്കയിലെ എംഎൽസി (MLC) ലീഗിലും താരം എന്ന നിലയിൽ ഇന്നും മൈതാനത്ത് വിസ്മയം തീർക്കുന്നു.













Discussion about this post