ബംഗളൂരു: കര്‍ണാടക മന്ത്രിസഭ വിപുലീകരണം ഈ മാസം ആറിന് നടക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. ആറിന് രാവിലെ 10.30 ന് രാജ്ഭവനില്‍ 13 എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് അദ്ദേഹം ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോണ്‍ഗ്രസും ജെ.ഡി.യുവും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ നിന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന പത്ത് പേര് ഉള്‍പ്പെടെ 13 എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞവര്‍ഷം ഡിസംബര്‍ അഞ്ചിന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ ഭൂരിപക്ഷം നേടിയാണ്മാ വിജയിച്ചത്.
Discussion about this post