ആഗോള വ്യാപകമായി പ്രചരിക്കുന്ന അന്ധവിശ്വാസത്തിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. വെളുത്തുള്ളി കഴിച്ചാൽ കൊറോണ മാറുമെന്നും, രോഗബാധ ഉണ്ടാവില്ലയെന്നും അന്ധവിശ്വാസം പല രീതിയിൽ പരക്കെ പ്രചരിക്കുന്നുണ്ട്.ഇതിനെ തുടർന്നാണ് ലോകാരോഗ്യ സംഘടന വെളുത്തുള്ളിക്ക് കൊറോണ ബാധ തടയാൻ കഴിവില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
വെളുത്തുള്ളി ഒരു ആരോഗ്യകരമായ ഭക്ഷണമാണ്. ചിലതരം സൂക്ഷ്മജീവികളെ ചെറുക്കാനുള്ള കഴിവും അതിനുണ്ട്. പക്ഷേ, കൊറോണ രോഗബാധ തടയാൻ വെളുത്തുള്ളി ഫലപ്രദമാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ് ലോകാരോഗ്യ സംഘടന തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചത്. വെളുത്തുള്ളി കഴിച്ചാൽ രോഗബാധയുണ്ടാവില്ല എന്ന അന്ധവിശ്വാസം കേരളത്തിലും ചില സ്ഥലങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post