ഹിന്ദുമഹാസഭ നേതാവ് രഞ്ജിത്ത് ബച്ചൻ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ, പോലീസ് ആറു പേരെ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലർച്ചെയാണ് പ്രഭാതസവാരിക്കിറങ്ങിയ ഹിന്ദുമഹാസഭാ നേതാവ് രഞ്ജിത്ത് ബച്ചൻ അക്രമികളുടെ വെടിയേറ്റു മരിച്ചത്. മോട്ടോർബൈക്കിൽ എത്തിയ അക്രമികൾ കൃത്യനിർവഹണത്തിന് ശേഷം കടന്നു കളയുകയായിരുന്നു.
ഗോരക്പൂർ, റായ്ബറേലി എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് യുപി പോലീസിലെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് കസ്റ്റഡിയിലെടുത്തത്.പ്രതികളെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തു വിട്ടിരുന്നു കേസുമായി ബന്ധപ്പെട്ട് രഞ്ജിത്തുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരു സ്ഥല കച്ചവടക്കാരനെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.










