രാമക്ഷേത്ര നിര്‍മാണത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ട്രസ്റ്റ് രൂപീകരണത്തിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പള്ളി നിര്‍മ്മാണത്തിന് വിട്ട് നല്‍കിയ സ്ഥലത്തിന്റെ സംരക്ഷണത്തിനും വികസനത്തിനുമായി ട്രസ്റ്റ് രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി സുന്നി വഖഫ് ബോര്‍ഡ്.
അയോധ്യയിലെ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള ശ്രീരാമ ജന്മഭൂമി തീര്‍ഥ് ക്ഷേത്ര എന്ന ട്രസ്റ്റ് രൂപീകരിച്ചതായി ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് വഖഫ് ബോര്‍ഡിന്റെ ഈ പ്രസ്താവന.’ ഇന്‍ഡോ ഇസ്ലാമിക് കള്‍ച്ചര്‍ ട്രസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ട്രസ്റ്റ് രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ തന്നെ രജിസ്റ്റര്‍ ചെയ്യുമെന്ന് വഖഫ് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
അയോധ്യയിലെ തര്‍ക്ക ഭൂമിക്ക് പകരമായി സുപ്രീം കോടതി അനുവദിച്ചു കൊടുത്ത അഞ്ചേക്കര്‍ ഭൂമിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് ട്രസ്റ്റ് രൂപീകരണം.ലൈബ്രറികള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിങ്ങനെ പൊതു ജനങ്ങള്‍ക്ക് ഉപകാരപ്പെടുകയും ഇസ്ലാം മത സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതുമായ സംരംഭങ്ങള്‍ നിര്‍മിക്കാനാണ് തീരുമാനമെന്ന് വഖഫ് ബോര്‍ഡ് വ്യക്തമാക്കി.
Discussion about this post