ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാനഘട്ടത്തിലിരിക്കെ പ്രചാരണ രംഗം കൊഴുപ്പിച്ച് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലികളും മറ്റും അവസാനഘട്ടത്തില്‍ ബിജെപിയ്ക്ക് മുന്നേറ്റമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. വന്‍ ഭൂരിപക്ഷത്തില്‍ ആം ആ്ദ്മി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന വിവിധ ഏജന്‍സികളുടെ സര്‍വ്വേകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന സര്‍വ്വേകളില്‍ ബിജെപി നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇത് എഎപി കേന്ദ്രങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. സിഎഎ അനുകൂല വികാരവും, ഷഹീന്‍ബാഗ് പ്രക്ഷോഭത്തിനെതിരായ വികാരവും അവസാനഘട്ടത്തില്‍ ബിജെപിയ്ക്ക് അ്‌നുകൂല വികാരമുണ്ടാക്കുന്നുവെന്നാണ് സൂചനകള്‍
ഇന്നലെ പുറത്ത് വന്ന എ.ബി.പി ന്യൂസ് സി വോട്ടര്‍ സര്‍വ്വേയും ആംആദ്മി പാര്‍ട്ടി ജയിക്കുമെന്നാണ് പ്രവചിക്കുന്നത്. 70 അംഗ നിയമസഭയില്‍ 42 മുതല്‍ 56 സീറ്റ് വരെ ആംആദ്മി പാര്‍ട്ടി നേടുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. ബി.ജെ.പി 10 മുതല്‍ 24 വരെ സീറ്റുകള്‍ സ്വന്തമാക്കുമെന്നാണ് സര്‍വ്വേ പറയുന്നു. കഴിഞ്ഞ തവണ ബി.ജെ.പിക്ക് 3 സീറ്റുകളാണ് ലഭിച്ചത്. മുമ്പ് വന്ന സര്‍വ്വേകളില്‍ ബിജെപിയ്ക്ക് പത്തില്‍ താഴെ സീറ്റുകളാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ 24 വരെ സീറ്റുകള്‍ നേടുമെന്ന പ്രവചനം ബിജെപി കേന്ദ്രങ്ങളെ ആത്മവിശ്വാസത്തിലാക്കിയിട്ടുണ്ട്. ബിജെപി അപ്രതീക്ഷിത കുതിപ്പ് നടത്തുമെന്നാണ് ബിജെപി നേതാക്കള്‍ പുലര്‍ത്തുന്ന പ്രതീക്ഷ.
ആംആദ്മി പാര്‍ട്ടി 45.6 ശതമാനം വോട്ട് നേടുമെന്നും ബി.ജെ.പി 37.1 ശതമാനം വോട്ട് നേടുമെന്നും സര്‍വ്വേ പറയുന്നു. കോണ്‍ഗ്രസിന് 4.4 ശതമാനം വോട്ടുകളാണ് നേടാനാവുക. മറ്റ് പ്രാദേശിക കക്ഷികളെല്ലാവരും ചേര്‍ന്ന് 12.9 ശതമാനം വോട്ട് നേടുമെന്നും സര്‍വ്വേ പറയുന്നു. കോണ്‍ഗ്രസിന് 0 – 4 സീറ്റ് വരെ നേടാനുള്ള സാധ്യതയാണ് സര്‍വ്വേ പ്രവചിക്കുന്നത്.









Discussion about this post