ഇന്ത്യയിലെ സഹകരണ ബാങ്കുകൾ മുഴുവൻ ഇനി റിസർവ് ബാങ്ക് നേരിട്ട് നിയന്ത്രിക്കും. ബാങ്കിങ് നിയമത്തിൽ ഇത്തരമൊരു ഭേദഗതി വരുത്താനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ഒട്ടും വൈകാതെ തന്നെ ഈ ബിൽ, കേന്ദ്രസർക്കാർ പാർലമെന്റിൽ ബിൽ അവതരിപ്പിക്കും. ലഭ്യമായ കണക്കുകൾ അനുസരിച്ച് 1540 സഹകരണ ബാങ്കുകൾ ഇന്ത്യയിലുണ്ട്.
ഈ നിയമം നിലവിൽ വന്നാൽ സഹകരണ ബാങ്കിലെ ഭരണപരമായ തീരുമാനങ്ങളും പണമിടപാടുകളുമെല്ലാം റിസർവ് ബാങ്കിന്റെ മേൽനോട്ടത്തിലായിരിക്കും. റിസർവ് ബാങ്കിന്റെ മാർഗനിർദേശമനുസരിച്ച് മാത്രമേ വായ്പകൾ എഴുതിത്തള്ളുന്ന കാര്യങ്ങൾ അടക്കം തീരുമാനിക്കാൻ സാധിക്കൂ.
പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബാങ്ക് തകർന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ, ഇന്ത്യൻ സാമ്പത്തിക രംഗത്തെ ഈ വിപ്ലവകരമായ തീരുമാനമെടുക്കുന്നത്.
Discussion about this post