‘1989 നവംബര്‍ 9 ന് അയോധ്യയിലെ ആ രംഗം ഇപ്പോഴും എന്റെ മനസ്സില്‍ അതേപടി നിലനില്‍ക്കുന്നുണ്ട്. 35ാം വയസ്സിലായിരുന്നു അത്. ഒരു വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) അംഗമെന്ന നിലയില്‍ എനിക്ക് ലഭിച്ച അംഗീകാരം അവിസ്മരണീയമാണ് ‘അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന സുപ്രിം കോടതി ഉത്തരവ് വന്നതിന് ശേഷം കാമേശ്വര്‍ ചൗപാല്‍ എന്ന 65കാരന്‍ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് ഇത്.
‘എന്നെ സംബന്ധിച്ചിടത്തോളം വിധി ഒരു സ്വപ്ന സാക്ഷാത്കാരം പോലെയാണ്. ഇപ്പോള്‍ എന്റെ ജീവിതം അര്‍ത്ഥപൂര്‍ണമായിരിക്കുന്നു’മുപ്പത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മനസ് നിറഞ്ഞ് ചിരിക്കുകയായിരുന്നു ബീഹാറില്‍ നിന്നുള്ള ഈ ദളിത് നേതാവ്.
മുപ്പത് വര്‍ഷം മുമ്പ്, നവംബര്‍ 9ന് തര്‍ക്കസ്ഥലമായ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ശിലാസ്ഥാപനം നടത്തിയത് കാമേശ്വറായിരുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ളില്‍ ട്രസ്റ്റില്‍ അംഗമായി മഹത്തായ ആ ദൗത്യത്തിന്റെ അടുത്ത ഘട്ടത്തില്‍ അണിചേരാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് ചൗപാല്‍.
ചരിത്രം പിറന്നത് ഇങ്ങനെ-
അയോധ്യയില്‍ ആ മഹനീയമായ മുഹൂര്‍ത്തം പിറക്കുകയായിരുന്നു. ശിലാസ്ഥാപനചടങ്ങിനായി ഇന്ത്യയിലെ പ്രമുഖ പുരോഹിതരും, ആര്‍എസ്എസ് വിശ്വഹിന്ദു പരിഷത്ത് നേതാക്കളും ഹിന്ദു സംഘടനാ നേതാക്കളും സന്നിഹിതരായിരുന്നു. വിവിധ ക്ഷേത്രങ്ങളിലെ പുരോഹിതന്മാരും സന്യാസ ശ്രഷ്ഠന്മാരും ചടങ്ങിനെത്തിയിരുന്നു. അവിഭക്ത ബീഹാറിലെ വിച്ച്പി ഡപ്യൂട്ടി സെക്രട്ടറിയെന്ന നിലയില്‍ കാമേശ്വര്‍ ചൗപാലെന്ന യുവാവും സംഘത്തിലുണ്ടായിരുന്നു.

രാജ്യത്തെമ്പാടും നിന്നുള്ള കര്‍സേവകര്‍ തടിച്ചു കൂടിയ അയോധ്യയിലെ ആ മണ്ണില്‍ വലിയൊരു തുടക്കം കുറിക്കുകയാണ്. തികച്ചും അപ്രതീക്ഷിതമായ കര്‍സേവകര്‍ക്കിടയില്‍ നിന്നിരുന്ന കാമേശവര്‍ ചൗപലിനോട് ശിലാസ്ഥാപനത്തിനുള്ള ശില കയ്യിലെടുക്കാന്‍ നേതൃത്വം നല്‍കിയിരുന്നവര്‍ ആവശ്യപ്പെടുകയായിരുന്നു. ശിലാസ്ഥാപനം നടത്താന്‍ പുരോഹിതന്മാരും ആത്മീയ നേതാക്കളും ചൗപാലിനോട് ആവശ്യപ്പെട്ടു. ഒരു ചരിത്രനിമിഷമായിരുന്നു അത് ചൗപാല്‍ പറയുന്നു.
അന്ന് ശിലാസ്ഥാപനത്തിലേക്ക് നയിച്ച സാഹചര്യവും കാമേശ്വര്‍ ചൗപാല്‍ ഓര്‍ത്തെടുത്തു. മുസ്ലിം പ്രീണന നയവുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്നോട്ട് പോവുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധി ഏറെ സമര്‍ദ്ദത്തിലായി. ഈയൊരു അവസ്ഥ മുതലെടുക്കാനും, ശിലാസ്ഥാപനത്തിന് അനുമതി നേടിയെടുക്കാനും വിഎച്ച്പിയ്ക്ക് കഴിഞ്ഞു. രാംലാല ക്ഷേത്രത്തിന് പിന്തുണ അര്‍പ്പിച്ച് നിരവധി കര്‍സേവകരെ രാജ്യത്തെമ്പാടു നിന്നും അയോധ്യയില്‍ എത്തിക്കാനും കഴിഞ്ഞു. രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയില്‍ നിന്ന് വരെ ശേഖരിച്ച പൂജിച്ച ശിലകളുമായാണ് കര്‍സേവകര്‍ രാമജന്മഭൂമിയില്‍ എത്തിയത്.
അയോധ്യയില്‍ രാമക്ഷേത്രത്തിന് ശിലാന്യാസം നടത്തേണ്ടത് ഒരു ദളിതനായിരിക്കണം എന്ന മഹത്തായ തീരുമാനത്തിന് പിന്നില്‍ അന്നത്തെ ആര്‍എസ്എസ് മേധാവിയായിരുന്ന ദേവരസ് വിച്ച്പി നേതാവ് അശോക് സിംഗാലും ആയിരുന്നുവെന്നാണ് വിവരം. ശിലാന്യാസത്തിനു ശേഷം തന്റെ ഗ്രാമത്തില്‍ മടങ്ങിയെത്തിയ ദളിത് നേതാവിനെ ബ്രാഹ്മണ കുടുംബങ്ങള്‍, മല്‍സരിച്ച് വീടുകളിലേക്ക് ക്ഷണിച്ചതും ഓരോരുത്തരായി കാല്‍ക്കല്‍ വീണ് നമസ്‌കരിച്ചതും പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബീഹാര്‍ ലെജിസ്ലേറ്റിവ് കൗണ്‍സില്‍ അംഗമായിരുന്ന ചൗപാല്‍ 2002ല്‍ ബീഹാര്‍ കൗണ്‍സിലിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014 ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു.
കാമേശ്വര്‍ ചാഹല്‍ പാകിയ ആ ശിലക്ക് മുകളില്‍ ലോകത്തിന് തന്നെ സനാതന ധര്‍മ്മത്തിന്റെ ആത്മതേജസ് പകരുന്ന രാമക്ഷേത്രം ഉയരുമ്പോള്‍ അത് ജാതിയത പോലുള്ള അനാവശ്യ വിമര്‍ശനങ്ങള്‍ക്ക് ഭാരതം നല്കുന്ന വലിയ സന്ദേശം കൂടിയാകും. ഭാരതീയ ചരിത്രത്തിന്റെ നിര്‍ണായക ഉയിര്‍ത്തേഴുന്നേല്‍പിന് കൂടി രാമക്ഷേത്രം വഴിയൊരുക്കുമ്പോള്‍ അതില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതിലുള്ള ആഹ്ലാദത്തിലാണ് ഈ ദളിത് നേതാവ്.
കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ട്രസ്റ്റ് രൂപീകരണ വിവരം പ്രഖ്യാപിച്ച നരേന്ദ്രമോദി, ദളിത് അംഗം ഉള്‍പ്പടെ ട്രസ്റ്റിലുണ്ടാവുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. മറ്റേത് പേരിനും മുമ്പ് രാമഭക്തരം സംബന്ധിച്ചിടത്തോളം മനസില്‍ വന്ന പേര് കാമേശ്വര്‍ ചൗപാലിന്റെതായിരുന്നു. രാഷ്ട്രസേവനത്തിന്റെ പാതയില്‍ കാമേശ്വര്‍ ചൗപാല്‍ എന്ന സ്വയംസേവകന് ഇനിയുമേറെ സംഭാവന ചെയ്യാനുണ്ടെന്ന് ഓര്‍ത്തുവെച്ചു നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രി.










Discussion about this post