പാക്കിസ്ഥാനിലെ ഹിന്ദു സമൂഹം മത പീഡനത്തിന്റെ ഇരകളാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.പാകിസ്ഥാനിൽ ഹിന്ദുക്കളനുഭവിക്കുന്നത് അവരെ കൃത്യമായി ലക്ഷ്യം വച്ചുള്ള കൊടിയ പീഡനമാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി വെളിപ്പെടുത്തി. അമേരിക്കയിൽ, അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സഖ്യം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മൈക്ക് പോംപിയോ.
ഇറാഖിലെ യസീദികളായാലും, പാകിസ്ഥാനിലെ ഹിന്ദുക്കളായാലും, മ്യാൻമറിലെ മുസ്ലിങ്ങളായാലും മതതീവ്രവാദത്തിനെതിരെ ഫലം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളോട് ഒപ്പമാണ് ഞങ്ങളെന്നും മൈക്ക് പോംപിയോ വെളിപ്പെടുത്തി.ന്യൂനപക്ഷ പീഡനവും അടിച്ചമർത്തലും നേരിടുന്ന ലോകത്തെല്ലായിടത്തുമുള്ള മതവിഭാഗങ്ങളെ രക്ഷിക്കാനാണ് അമേരിക്ക അന്താരാഷ്ട്ര മതസൗഹാർദ സഖ്യത്തിനു രൂപം കൊടുത്തിട്ടുള്ളത്. രാജ്യാന്തരമായി മതസൗഹാർദത്തിന് വേണ്ടി പരിശ്രമിക്കുകയാണ് സംഘടനയുടെ ലക്ഷ്യം.
Discussion about this post