ഭുവനേശ്വര്‍: ഒഡീഷയില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി ആയുധ ശേഖരങ്ങള്‍ പിടിച്ചെടുത്തു. ഒഡീഷാ പൊലിസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ആയുധശേഖരങ്ങള്‍ പിടിച്ചെടുത്തത്. ബിഎസ്എഫ്, കോബ്രാ, ഒഡീഷാ പൊലിസ്, ആന്ധ്രാ പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് ഓപ്പറേഷന് നടന്നത്.
ഇന്‍സാസ് ലൈറ്റ് മെഷീന് ഗണ്‍, ഇന്‍സാസ് റൈഫില്‍സ്, കാര്‍ബണ്‍ സ്റ്റേന് ഗണ്‍, റൈഫിള്‍, പിസ്റ്റള്‍, ബോംബുകള്‍ തുടങ്ങിയ ആയുധങ്ങള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ആയുധ ശേഖരങ്ങളോടൊപ്പം നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്.
പ്രദേശത്ത് പരിശോധന തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post