ഇന്ന് നടക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ, സമ്മതിദാനാവകാശം വിനിയോഗിച്ചവരിൽ രാജ്യതലസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വോട്ടറും.111 വയസുള്ള കാളിതാര മണ്ഡൽ ആണ് പ്രായാധിക്യം വകവെക്കാതെ തന്റെ വോട്ട് രേഖപ്പെടുത്താൻ എത്തിയത്.
ഇന്ന് ബംഗ്ലാദേശിന്റെ ഭാഗമായ ബാറിസൽ ആണ് ബംഗാളി വംശജയായ മണ്ഡലിന്റെ ജന്മസ്ഥലം. കാലത്ത് പത്തരയോടു കൂടിയാണ് ചിത്തരഞ്ജൻ പാർക്കിലെ വോട്ടെടുപ്പ് കേന്ദ്രത്തിൽ മണ്ഡൽ തന്റെ ചെറുമകന്റെ കൂടെ വോട്ട് ചെയ്യാൻ എത്തിയത്. താനിതുവരെ എത്ര തെരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഓർമ്മയില്ലെന്നും, പക്ഷേ എല്ലാ തെരഞ്ഞെടുപ്പുകളിലും മറക്കാതെ വോട്ട് ചെയ്യാറുണ്ടെന്നും മണ്ഡൽ മാധ്യമങ്ങളോട് പറഞ്ഞു.










Discussion about this post