ലണ്ടന്‍; ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരന്റെ ഭാര്യയായ ബ്രിട്ടീഷ് യുവതി ഷമീമ ബീഗം ശിഷ്ടകകാലവും സിറിയയില്‍ തന്നെ തുടരണം. നാട്ടിലേക്ക് തിരികെ വരാനായി ഷമീമ നല്‍കിയ അപ്പീലും ബ്രിട്ടീഷ് കോടതി തള്ളി. ഹോം ഓഫിസ് റദ്ദാക്കിയ ബ്രിട്ടീഷ് പൗരത്വവും പാസ്‌പോര്‍ട്ടും തിരികെ നല്‍കണമെന്നായിരുന്നു ഷമീമ അപ്പീലില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. ഇനിയുള്ള കാലവും സിറിയയില്‍ തന്നെ ഷമീമ തുടരണം.
ഷമീമയ്ക്ക് പൗരത്വം നിഷേധിച്ച ബ്രിട്ടന്‍രെ നടപടിയ്‌ക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. ഷമീമയുടെ മാതാപിതാക്കള്‍ ബംഗ്ലാദേശി പൗരന്മാരാണെന്നും അതിനാല്‍ അവര്‍ക്ക് വേണമെങ്കില്‍ ബംഗ്ലാദേശി പൗരത്വത്തിന് അവകാശമുണ്ടെന്നും സ്‌പെഷല്‍ ഇമിഗ്രേഷന്‍ അപ്പീല്‍ കമ്മിഷന്റെ നേതൃത്വത്തിലുള്ള ട്രീബ്യൂണല്‍ വ്യക്തമാക്കി. ഷമീമയുടെ അപ്പീല്‍ തള്ളിക്കൊണ്ടാണ് ട്രിബ്യൂണല്‍ഇക്കാര്യം വ്യക്തമാക്കിയത്.
. ഈസ്റ്റ് ലണ്ടനില്‍നിന്നും പതിനഞ്ചാം വയസില്‍ കൂട്ടുകാരികള്‍ക്കൊപ്പം സിറിയയിലേക്ക് പാലായനം ചെയ്ത് ഐഎസില്‍ ചേര്‍ന്ന ഷമീമ ഡച്ചുകാരനായ ഒരു ഐഎസ് ഭീകരനെയാണ് വിവാഹം കഴിച്ചത്. ഈ ദാമ്പത്യ ജീവിതത്തില്‍ ഇവര്‍ക്ക് മൂന്നുകുട്ടികളുമുണ്ട്. അമേരിക്ക സിറിയയില്‍ നടത്തിയ ആക്രമണത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെട്ടു. മൂന്നാമത്തെ കുഞ്ഞിനെ ഒമ്പതു മാസം ഗര്‍ഭിണിയായിരിക്കവേയാണ് മാതൃരാജ്യമായ ബ്രിട്ടനിലേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്.
മൂന്നാമത്തെ കുഞ്ഞിന് ബ്രിട്ടനില്‍ ജന്മം നല്‍കണമെന്ന ആഗ്രഹം സിറിയയിലെ അഭയാര്‍ഥി ക്യാംപില്‍ കഴിയുമ്പോഴായിരുന്നു ഇവര്‍ ഒരു മാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഇതിനെതിരേ ബ്രിട്ടനില്‍ ശക്തമായ പ്രതിഷേധ സ്വരമുണ്ടായി. ജനവികാരം തിരിച്ചറിഞ്ഞ് ഷമീമയുടെ ആവശ്യം തള്ളിക്കളഞ്ഞ ബ്രിട്ടീഷ് സര്‍ക്കാര്‍ ഉടന്‍തന്നെ അവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കുകയും ചെയ്തുബ്രിട്ടണ്‍ പൗരത്വം റദ്ദാക്കി അധികം കഴിയുംമുമ്പേ അഭയാര്‍ഥി ക്യാംപില്‍ വച്ച് ഷമീമ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും കുട്ടി ഒരാഴ്ചയ്ക്കുള്ളില്‍ മരിച്ചു. മുമ്പുണ്ടായ രണ്ടുകുട്ടികളും സമാനമായ രീതിയില്‍ ജനിച്ചയുടന്‍ തന്നെ മരിച്ചിരുന്നു. ഭീകരപ്രവര്‍ത്തനത്തിനായി ബ്രിട്ടനില്‍നിന്നും പോകുന്നവര്‍ ഇവിടേക്ക് തിരിച്ചു വരേണ്ടതില്ലെന്ന ഹോം ഓഫിസിന്റെ കടുത്ത നിലപാടാണ് ഇപ്പോള്‍ 20 വയസുള്ള ഷമീമയുടെ തിരിച്ചുവരവിന് വഴിയടച്ചത്.
Discussion about this post