വാഷിംഗ്ടൺ : ഇറാനിലെ പ്രതിഷേധക്കാർക്ക് ശക്തമായ പിന്തുണ അറിയിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പ്രതിഷേധം കൂടുതൽ ശക്തമായി തുടരാനും രാജ്യത്തെ പ്രധാന സ്ഥാപനങ്ങൾ പിടിച്ചെടുക്കാനും ട്രംപ് പ്രതിഷേധക്കാർക്ക് നിർദ്ദേശം നൽകി. ഇറാനിലെ പ്രതിഷേധക്കാർക്ക് സഹായവുമായി യുഎസ് ഉടനെ എത്തും എന്നും ട്രംപ് അറിയിച്ചു.
“ഇറാനിയൻ ദേശസ്നേഹികളേ, പ്രതിഷേധം തുടരൂ. നിങ്ങളുടെ സ്ഥാപനങ്ങൾ ഏറ്റെടുക്കൂ. കൊലയാളികളുടെയും ദുരുപയോഗം ചെയ്യുന്നവരുടെയും പേരുകൾ നോക്കിവെക്കൂ, അവർ വലിയ വില നൽകേണ്ടിവരും, പ്രതിഷേധക്കാർക്ക് നേരെയുള്ള വിവേകശൂന്യമായ കൊലപാതകങ്ങൾ അവസാനിക്കുന്നതുവരെ ഇറാനിയൻ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും ഞാൻ റദ്ദാക്കിയിരിക്കുന്നു. നിങ്ങൾക്കായുള്ള ഞങ്ങളുടെ സഹായം ഉടൻ അവിടെയെത്തും,” എന്ന് ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.











Discussion about this post