ഝാൻസി: അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി കർശനമാക്കി ഉത്തർപ്രദേശ് സർക്കാർ. ഇന്ത്യയില്‍ കഴിയുന്നതിനാവശ്യമായ രേഖകളില്ലാതെ ഉത്തര്‍പ്രദേശില്‍ താമസിച്ചു വരികയായിരുന്ന ഏഴ് ബംഗ്ലാദേശ് പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു.
മമൂന്‍ ഷെയ്ഖ്, മിലന്‍ ഷെയ്ഖ്, അസ്ലം ഷെയ്ഖ്, ഫലന്‍ ഷെയ്ഖ്, സിജര്‍ ഷെയ്ഖ്, മുകുള്‍ ഷെയ്ഖ്, മോനു വൈദ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവർ ബംഗ്ലാദേശിലെ ധാക്ക സ്വദേശികളാണ്. ബബിനയിലെ ബസ് സ്റ്റാന്‍ഡില്‍ നടന്ന പതിവ് പരിശോധനക്കിടയിലാണ് പോലീസ് ഇവരെ പിടികൂടിയത്. തുടർന്ന നടന്ന അന്വേഷണത്തിൽ മതിയായ രേഖകളില്ലാതെയാണ് ഇവർ ഇവിടെ കഴിഞ്ഞിരുന്നത് എന്ന് വ്യക്തമാകുകയായിരുന്നു.
ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടലിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. മീനെണ്ണ വ്യാപാരമായിരുന്നു ഇവര്‍ക്ക്. നിയമാനുസൃതമല്ലാതെ ഇന്ത്യയില്‍ താമസിച്ചതിനാണ് ഇവര്‍ക്കതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ മെയ് മാസത്തില്‍ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് ആറ് ബംഗ്ലാദേശ് പൗരന്മാരെ ആഗ്രയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ പാസ്‌പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ താമസിക്കുകയാണെന്ന് ഇവര്‍ സമ്മതിച്ചിരുന്നു.
ദേശീയ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതിന് ശേഷം ഉത്തർപ്രദേശ് സർക്കാർ അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചു വരികയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശ പ്രകാരം പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
Discussion about this post