പാർലമെന്റ് ഭീകരാക്രമണത്തിന് സൂത്രധാരൻ മുഹമ്മദ് അഫ്സൽ ഗുരുവിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് ജമ്മുകശ്മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദ് ചെയ്തു.2013 ഫെബ്രുവരി 9 നാണ് അഫ്സൽ ഗുരുവിനെ തിഹാർ ജയിലിൽ തൂക്കിക്കൊന്നത്.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. ഇന്ന് കാലത്ത് തൊട്ടാണ് ഇന്റർനെറ്റ് റദ്ദാക്കിയത്.അതേസമയം, ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട്(ജെ.കെ.എൽ.എഫ്) എന്ന സംഘടന, ചരമവാർഷികത്തിന്റെ ഭാഗമായി ബന്ദ് പ്രഖ്യാപിച്ചതോടെ, ജമ്മു കശ്മീർ പൊലീസ് സംഘടനയ്ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒമ്പതിന് മാത്രമല്ല ഫെബ്രുവരി 11നും ഈ സംഘടന ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജമ്മു കാശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ സ്ഥാപകൻ മഖ്ബൂൽ ഭട്ടിന്റെ ചരമദിനത്തോടനുബന്ധിച്ചാണ് 11 ന് ബന്ദ് ആചരിക്കാൻ ആഹ്വാനം.1984-ൽ, മഖ്ബൂൽ ഭട്ടിനെയും തിഹാർ ജയിലിൽ തൂക്കിക്കൊല്ലുകയായിരുന്നു.
Discussion about this post