പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുവന്നു കൊടുത്താൽ പകരമായി ചായയും പലഹാരങ്ങളും നൽകും.ഗുജറാത്തിലെ ദാഹോദ് ജില്ലയിലാണ് സർക്കാരിന്റെ പുതിയ സംരംഭം.ദാഹോദ് തഹസിൽ പഞ്ചായത്ത് കാര്യാലയത്തിന്റെ മുന്നിലാണ് മുന്നിലാണ് പുതിയ കട ആരംഭിച്ചിരിക്കുന്നത്. ‘പ്ലാസ്റ്റിക് കഫേ’ എന്ന് പേരിട്ടിരിക്കുന്ന ഈ കട കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമാണ്.ഇത്തരത്തിൽ, രാജ്യത്ത് പ്രവർത്തിക്കുന്ന ആദ്യത്തെ കടയാണിതെന്ന് ജില്ലാ വികസന അധികാരിയായ എൻ.പി പത്താൻവൈദ്യ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
അധികവും ഗോത്രവർഗ്ഗക്കാർ താമസിക്കുന്ന ദാഹോദ് ജില്ലയെ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണ് ഈ കട നിർമ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് സർക്കാരിന്റെ ‘സഖി മണ്ഡൽ’ പദ്ധതിയിൽ പ്രവർത്തിക്കുന്ന വനിതകളായിരിക്കും പലഹാരങ്ങളും ചായയും തയ്യാറാക്കുന്നത്.












Discussion about this post