ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ കരുതൽ തടങ്കലിൽ വച്ചതിനെതിരെ സഹോദരി സാറ അബ്ദുള്ളയുടെ ഹർജി കോടതി ഇന്ന് പരിഗണിക്കും.ഒമർ അബ്ദുള്ളയെ പൊതു സുരക്ഷാ നിയമം (പി.എസ്.എ) പ്രകാരമാണ് ജമ്മു കശ്മീർ പൊലീസ് കസ്റ്റഡിയിൽ വച്ചിരിക്കുന്നത്.
ജസ്റ്റിസുമാരായ എൻ.വി രമണ, മോഹൻ എം.സന്താനഗൗഡർ, സഞ്ജീവ് ഖന്ന എന്നിവരുൾപ്പെട്ട ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കസ്റ്റഡിയിൽ വച്ചിരിക്കുന്നത് എന്തിനാണെന്നുള്ള വിവരം പുറത്തു വിട്ടിട്ടില്ലെന്നും ഒമർ അബ്ദുല്ലയെ അറിയിച്ചിട്ടില്ലെന്നുമാണ് സാറ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്.രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ ഭാര്യയും ഒമർ അബ്ദുള്ളയുടെ സഹോദരിയുമാണ് സാറ അബ്ദുള്ള.
Discussion about this post