ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും, ജാർഖണ്ഡ് വികാസ് മോർച്ച പാർട്ടി പ്രസിഡണ്ടുമായ ബാബുലാൽ മാറാണ്ടി ബി.ജെ.പിയിൽ ചേർന്നേയ്ക്കും. ഈ വരുന്ന ഫെബ്രുവരി 17-ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. പാർട്ടിയിൽ ചേരുന്നതിന്റെ ഭാഗമായി ബാബുലാൽ, ഫെബ്രുവരി എട്ടിന് ന്യൂഡൽഹിയിൽ വെച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയെയും, ഉപാധ്യക്ഷൻ ഓംപ്രകാശ് മാഥുറിനെയും സന്ദർശിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇതിനിടെ ചൊവ്വാഴ്ച, ജാർഖണ്ഡ് വികാസ് മോർച്ച അടിയന്തരമായി എക്സിക്യൂട്ടീവ് ബോഡി യോഗം വിളിച്ചു കൂട്ടിയിരുന്നു. ബിജെപിയിൽ ചേരുന്നത് മുന്നോടിയായുള്ള യോഗമാണിത് എന്നാണ് പാർട്ടിയുടെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.









Discussion about this post