ജനസംഖ്യാ നിയന്ത്രണ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു.ശിവസേനയുടെ പാർലമെന്റ് അംഗമായ അനിൽ ദേശായിയാണ് രണ്ടു കുട്ടികൾ മാത്രമെന്ന നയത്തെ പ്രോത്സാഹിപ്പിക്കുന്ന ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. ഭയാനകമായ രീതിയിൽ വർധിക്കുന്ന ജനപ്പെരുപ്പം തടയാൻ വേണ്ടിയാണ് ഈ ബിൽ എന്നുപറഞ്ഞ അനിൽ ദേശായി ജനസംഖ്യ നിയന്ത്രിക്കാൻ വേണ്ടി ഈ ബിൽ പാസാക്കി എടുക്കാൻ, ഭരണഘടനയുടെ ആർട്ടിക്കിൾ 47A ഭേദഗതി ചെയ്യേണ്ടിവരും എന്ന് അറിയിച്ചു. രണ്ടു കുട്ടികൾ മാത്രം എന്ന നയം സ്വീകരിക്കുന്നവർക്ക് നികുതിയിൽ ഇളവ് കൊടുക്കുക, വിദ്യാഭ്യാസത്തിലും,ജോലിയിലുമെല്ലാം പ്രത്യേക പരിഗണന നൽകുക എന്നിങ്ങനെ ജനങ്ങളെ ആകർഷിക്കുന്ന രീതിയിലുള്ള പദ്ധതികളുടെ ഗുണഫലങ്ങൾ, അനിയന്ത്രിതമായ ജനപ്പെരുപ്പം തടയുമെന്നാണ് ബില്ലിന്റെ പ്രധാന ഉള്ളടക്കം.
ഒരു രാജ്യത്തിന്റെ വളർച്ചയ്ക്ക് ആ രാജ്യത്തെ ജനസംഖ്യയുമായി നേരിട്ട് ബന്ധമുണ്ടെന്നു പറഞ്ഞ എം.പി, രാജ്യത്തെ ജനപ്പെരുപ്പവും, പ്രകൃതി വിഭവങ്ങളായ വായു,ജലം,മണ്ണ്,മരം എന്നിവയ്ക്ക് താങ്ങാവുന്നതിലധികം ഭാരം നൽകുന്നുണ്ടെന്നും അറിയിച്ചു.വർദ്ധിച്ചുവരുന്ന ജനപ്പെരുപ്പം ഇത്തരം പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിന് കാരണമാകുന്നുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി.
Discussion about this post