ഡൽഹി: കോണ്‍ഗ്രസിന് ഉയര്‍ത്തിക്കാട്ടാന്‍ ഒരു നേതാവില്ലെന്ന് മുതിര്‍ന്ന നേതാവ് കബില്‍ സിബല്‍. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കോൺഗ്രസ് നേതാവ്.
ഇത് പാര്‍ട്ടിക്കുള്ളിലെ പ്രതിസന്ധിയാണെന്നും കബില്‍ സിബല്‍ പറഞ്ഞു. എത്രയും ഇതിന് വേഗം പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ലഭിക്കാതെ കോണ്‍ഗ്രസ് കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു. 70ല്‍ 62 സീറ്റ് നേടി എ.എ.പി മൂന്നാം തവണയും അധികാരത്തിലേറി. ബി.ജെ.പിക്ക് എട്ട് സീറ്റും ലഭിച്ചു.
Discussion about this post