അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എത്തിയേക്കും. ഫെബ്രുവരി 16-നാണ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്. അരവിന്ദ് കെജ്രിവാളിന് വിജയത്തിൽ മമത ബാനർജി സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനം രേഖപ്പെടുത്തിയിരുന്നു.
സത്യപ്രതിജ്ഞയുടെ തലേദിവസം, ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് എയർ ഇന്ത്യ വിമാനത്തിലാണ് മമത ബാനർജി തലസ്ഥാനത്തെത്തുക.സത്യപ്രതിജ്ഞ കഴിഞ്ഞ് ഉടനെ തന്നെ മമത മടങ്ങുമെന്നാണ് റിപ്പോർട്ട്. തുടർച്ചയായി മൂന്നാം തവണയാണ് ഡൽഹിയിൽ ആം ആദ്മി പാർട്ടി അധികാരം നിലനിർത്തുന്നത്.
Discussion about this post