ഡൽഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രത്തിന്റെ പേര് മാറ്റാനൊരുങ്ങി വിദേശകാര്യ മന്ത്രാലയം.അന്തരിച്ച മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സ്മരണാർത്ഥം പ്രവാസി ഭാരതീയ കേന്ദ്രം ഇനിയറിയപ്പെടുക സുഷമ സ്വരാജ് ഭവൻ എന്നായിരിക്കും.സുഷമ സ്വരാജിന്റെ സ്തുത്യർഹമായ സേവനങ്ങളെ കണക്കിലെടുത്താണ് രാജ്യത്തിന്റെ ഈ ആദരവ്.
വിദേശ കാര്യ മന്ത്രാലയത്തിന്റെ തന്നെ കീഴിലുള്ള ഫോറിൻ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പേര് മാറ്റാൻ തീരുമാനമായിട്ടുണ്ട്.സുഷമാ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസ് എന്നായിരിക്കും ഈ സ്ഥാപനം ഇനി മേൽ അറിയപ്പെടുക.ഇപ്പോഴത്തെ വിദേശകാര്യമന്ത്രിയായ എസ്.ജയശങ്കറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.












Discussion about this post