ഞായറാഴ്ച നടക്കുന്ന ആംആദ്മി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ കെജ്രിവാളായി വേഷമിട്ട കൊച്ചുമിടുക്കനും ക്ഷണം. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം കെജ്രിവാളിനെ പോലെ വേഷം ധരിച്ച അവ്യാൻ തോമർ എന്ന ഒരു വയസുള്ള കുട്ടി, ദേശീയ മാധ്യമങ്ങളുടെ മുഴുവൻ ശ്രദ്ധയാകർഷിച്ചിരുന്നു. ഇതേ തുടർന്നാണ് ആംആദ്മി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ അവ്യാനെ പ്രത്യേകം ക്ഷണിക്കാൻ പാർട്ടി തീരുമാനിച്ചത്.
ആം ആദ്മിയുടെ തൊപ്പിയും വച്ച് മീശയും വരച്ചു വന്ന ബാലൻ സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരുന്നു. ട്വിറ്ററിൽ മൂവായിരത്തോളം തവണ അവ്യാന്റെ ചിത്രം റീ ട്വീറ്റ് ചെയ്യപ്പെട്ടിരുന്നു.












Discussion about this post