ആലപ്പുഴയിൽ കൊറോണ ബാധ സ്ഥിരീകരിച്ച രോഗി ആശുപത്രിവിട്ടു. വൈറസ് ബാധ സ്ഥിരീകരിച്ചത് തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്ന വിദ്യാർഥിയാണ് ആശുപത്രി വിട്ടത്. ഇന്ത്യയിൽ സ്ഥിരീകരിച്ച രണ്ടാമത്തെ കൊറോണ ബാധയായിരുന്നു ഇത്. ഇതിനു മുൻപ് തൃശൂരിലാണ് ഇന്ത്യയിലെ ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഡിസ്ചാർജ് ചെയ്തെങ്കിലും, ഈ മാസം അവസാനം വരെ രോഗി വീട്ടിൽ നിരീക്ഷണത്തിൽ തന്നെയായിരിക്കും. ജനുവരി 24ന് ചൈനയിൽ നിന്നും മടങ്ങിയെത്തിയ രോഗിയെ, 30-നാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.തൃശ്ശൂരിലെ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ടുപേരെ രോഗം ഇല്ലെന്ന് കണ്ട് വീട്ടിലേക്ക് മടക്കി അയച്ചു. നാലുപേർ കൂടി തൃശ്ശൂർ ജില്ലയിലെ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
Discussion about this post