എനർജി ആൻഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് (ടെറി) മുൻ മേധാവിയും പ്രശസ്ത പരിസ്ഥിതി പ്രവർത്തകനുമായ ആർ.കെ പച്ചൗരി അന്തരിച്ചു. ഹൃദ്രോഗബാധിതനായിരുന്ന ഇദ്ദേഹം,, ചൊവ്വാഴ്ച മുതൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.വ്യാഴാഴ്ച ഡൽഹിയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ഒരു വർഷം മുൻപ് മെക്സിക്കോയിൽ വച്ചുണ്ടായ ഒരു ഹൃദയാഘാതത്തെ തുടർന്ന്, ഫോർട്ടിസ് എസ്കോർട്ട് ആശുപത്രിയിൽ അദ്ദേഹം ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.2007-ൽ, പച്ചൗരി ചെയർമാൻ ആയിരുന്നപ്പോഴാണ് ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ പാനൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയത്. ഇന്ത്യ പത്മഭൂഷണും പത്മവിഭൂഷണും നൽകി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.












Discussion about this post