കോടതി നിർദ്ദേശങ്ങൾ പാലിക്കാഞ്ഞതിനാൽ വ്യവസായ വകുപ്പ് ഡയറക്ടർക്ക് വൃക്ഷത്തൈകൾ നടാൻ ശിക്ഷ വിധിച്ച് ഹൈക്കോടതി. വർഷങ്ങളായി നടക്കുന്ന കേസിലാണ് ഹൈക്കോടതി ഡയറക്ടർ കെ ബിജുവിന് കോടതിയുടെ അപൂർവ്വ ശിക്ഷ. നൂറു വൃക്ഷത്തൈകൾ നടാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.തൈകൾ നടാനുള്ള സ്ഥലം കാണിച്ചു കൊടുക്കാൻ വനം വകുപ്പിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.
ചില കമ്പനികളുടെ നികുതികൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിന്റെ കൈവശമുള്ള പരാതികളിൽ, അടിയന്തര നടപടികൾ സ്വീകരിക്കാൻ കോടതി വിധിച്ചിരുന്നു. ഇത് നടപ്പിലാക്കാഞ്ഞതിനാണ് ബിജുവിന് നൂറ് വൃക്ഷത്തൈകൾ നടാൻ കോടതി ശിക്ഷ വിധിച്ചത്












