പിണറായി വിജയനാണോ ബെഹ്‌റയാണോ ആഭ്യന്തരമന്ത്രിയെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ.”കേരള പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതെ പോയ സംഭവത്തിൽ അന്വേഷണം എൻ.ഐ.എയെ ഏൽപ്പിക്കരുത്, മുൻ എൻ.ഐ.എ ഉദ്യോഗസ്ഥനായതിനാൽ അവരുടെ അന്വേഷണത്തെ സ്വാധീനിക്കാൻ ലോക് നാഥ് ബെഹ്‌റയ്ക്ക് സാധിക്കും” എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് വിദ്യാർത്ഥികൾക്കെതിരെ അകാരണമായി യു.എ.പി.എ ചുമത്താമെങ്കിൽ, പോലീസിന്റെ ആയുധങ്ങൾ കാണാതായതിനു പിറകിലുള്ളവരുടെ മേലും യു.എ.പി.എ ചുമത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.












