ബൈറൂത്: സിറിയന്‍ തലസ്ഥാനമായ ദമാസ്കസിലെ വിമാനത്താവളത്തിനു നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന് സൈനീകരടക്കം ഏഴു പേര് മരിച്ചതായി റിപ്പോര്‍ട്ട്. ഇറാന്റെ സൈനിക സാന്നിധ്യമുള്ള വിമാനത്താവള മേഖല ലക്ഷ്യമാക്കി നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്നു സിറിയന്‍ സേനാംഗങ്ങളും നാല് ഇറാന് സൈനികരും കൊല്ലപ്പെട്ടതായി ബ്രിട്ടന് ആസ്ഥാനമായ സിറിയന്‍ നിരീക്ഷണ സംഘടന അറിയിച്ചു.
അതേസമയം, അധിനിവിഷ്ട ഗോലാന്‍ കുന്നുകള്ക്കപ്പുറത്തുനിന്ന് വ്യാഴാഴ്ച രാത്രി ഇസ്രായേല്‍ വിക്ഷേപിച്ച മിസൈലുകളെ ഇന്റര്സെപ്ടറുകള് ഉപയോഗിച്ച് തകര്‍ത്തുവെന്നാണ് സിറിയന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ പ്രതികരിച്ചത്.
ഗോലാന്കുന്നുകള്ക്കരികില് സിറിയന്‍ പ്രദേശത്തെ ഇറാന് സാന്നിധ്യം തങ്ങള്‍ക്ക് ഭീഷണിയാണെന്നും ആക്രമണം തുടരുമെന്നും ഇസ്രായേല്‍ രാഷ്ട്രീയവൃത്തങ്ങള്‍ വ്യക്തമാക്കി.
Discussion about this post