ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കുന്നതിന് ഭാഗമായുള്ള വിവരശേഖരണം മെയ് മാസം മുതൽ ആരംഭിക്കുമെന്ന് ത്രിപുര സർക്കാർ. മൊബൈൽ ആപ്പ് വഴിയായിരിക്കും വിവരശേഖരണം ആരംഭിക്കുകയെന്ന് സെൻസസ് വിഭാഗത്തിലെ ഡയറക്ടറായ പി കെ ചക്രബർത്തി വെളിപ്പെടുത്തി.
1566 സൂപ്പർവൈസർമാർ അടക്കം, എൻ.പി.ആർ ജോലിക്ക് വേണ്ടി മാത്രമായി 11000 പേരടങ്ങുന്ന ഒരു സംഘത്തെ നിയോഗിക്കും. സംഘത്തെ നയിക്കുന്ന 169 ഫീൽഡ് ട്രെയിനികൾക്ക് ഏപ്രിൽ 6 മുതൽ 10 വരെ തലസ്ഥാനമായ അഗർത്തല കേന്ദ്രീകരിച്ച് പരിശീലനം നൽകും.അതിന്റെ പ്രാരംഭ നടപടികൾ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞുവെന്നും വീടുകൾ കേന്ദ്രീകരിച്ചുള്ള കണക്കെടുപ്പ് മെയ് 16ന് തുടങ്ങുമെന്നും ചക്രബർത്തി വെളിപ്പെടുത്തി.ജൂൺ 29ന് ഉള്ളിൽ ഇത് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Discussion about this post