മുംബൈ: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന കോണ്‍ഗ്രസ് ആവശ്യം തള്ളിക്കളഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മെയ് ഒന്ന് മുതല്‍ എന്‍.പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു.
എന്‍.പി.ആര്‍ നടപടികളില്‍ നിന്ന് പിന്‍മാറണമെന്ന് കോണ്‍ഗ്രസ് നേതാവ് വര്‍ഷ ഗെയ്ക്വാദ് ഉള്‍പ്പടെയുള്ളവര്‍ മഹാരാഷ്ട്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ ആവശ്യം ശിവസേന അംഗീകരിക്കാതെ തള്ളിക്കളയുകയായിരുന്നു.
ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാറായ മഹാവികാസ് അഘാഡിയാണ് സംസ്ഥാനത്ത് ഭരണം നടത്തുന്നത്. എന്‍.പി.ആര്‍ നിര്‍ത്തിവെപ്പിക്കാന്‍ നിയമപരമായ പരിഹാരം തേടുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രിയും എന്‍.സി.പി നേതാവുമായ അനില്‍ ദേശ്മുഖ് പറഞ്ഞു.
അതേസമയം സെന്‍സസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജൂണിന് മുമ്പായി പൂര്‍ത്തിയാക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാറിന്റെ ശ്രമം.
Discussion about this post