മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് താക്കീതു നൽകി മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. ഭീമ കൊറേഗാവ് കേസ് സംസ്ഥാന പോലീസിന്റെ കയ്യിൽ നിന്നും എൻ.ഐ.എയെ ഏൽപ്പിക്കാനുള്ള തീരുമാനത്തെ പിന്തുണച്ചു കൊണ്ടുള്ള താക്കറെയുടെ നിലപാടിനെ തുടർന്നാണ് ഖാർഗെയുടെ പ്രഖ്യാപനം.മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണെങ്കിലും,കൂട്ട് ഭരണമാണെന്നും ഞങ്ങളും പങ്കാളികളാണെന്ന കാര്യം മറക്കരുതെന്നുമാണ് മല്ലികാർജുൻ ഖാർഗെ ഓർമ്മിപ്പിച്ചത്.
നേരത്തെ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി പ്രസിഡന്റ് ശരത് പവാറും ഈ നീക്കത്തെ എതിർത്തിരുന്നു.സംഭവത്തിന് പുറകിൽ മാവോയിസ്റ്റുകളുടെ ബന്ധമുണ്ടെന്ന് പൂനെ പോലീസിന്റെ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നാണ് കേന്ദ്രസർക്കാർ കേസ് എൻ.ഐ.എയെ ഏൽപ്പിച്ചത്. ഈ നടപടി പിന്തുണച്ചുകൊണ്ടുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നിലപാടാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്.
Discussion about this post