Tuesday, November 18, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article

അമേരിക്കയിലെ നിശബ്ദ ഷെയ്ല്‍ ഓയില്‍ വിപ്ലവവും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനവും

by Brave India Desk
Feb 15, 2020, 09:20 pm IST
in Article
Share on FacebookTweetWhatsAppTelegram

ബ്രേവ് ഇന്ത്യ റിസര്‍ച്ച് ഡസ്‌ക്

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ അമേരിക്കയില്‍ ഒരു വലിയ നിശബ്ദ വ്യാവസായിക വിപ്ലവം തന്നെയാണ് നടന്നിരിക്കുന്നത് . ആറു വര്‍ഷം മുന്‍പ് സ്വന്തം ആവശ്യത്തിന്റെ പകുതിയിലധികം പെട്രോളിയവും വിദേശത്തു നിന്നും, പ്രത്യേകിച്ചും മധ്യ പൗരസ്ത്യ ദേശത്തു നിന്നും ഇറക്കുമതിചെയ്തിരുന്ന അമേരിക്ക 2019 ല്‍ പെട്രോളിയത്തിന്റെ കാര്യത്തില്‍ 90 % സ്വയം പര്യാപ്തമായിരിക്കുന്നു. .വടക്കന്‍ സംസ്ഥാനങ്ങളില്‍, കാനഡയില്‍ നിന്നും പെട്രോളിയം ഇറക്കുമതി ചെയുന്ന അവര്‍, ഇപ്പോള്‍ തെക്കന്‍ സംസ്ഥാനങ്ങളിലെ അധിക ഉല്‍പാദനം കയറ്റുമതി ചെയുന്നുമുണ്ട് .

Stories you may like

മധുരം വിളമ്പി അറുപതിലേക്ക് ; കൊച്ചിയുടെ ആഘോഷങ്ങളിൽ രുചി നിറച്ച ബേക്കറി ബി

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

ചുരുക്കത്തില്‍ മധ്യ പൗരസ്ത്യ ദേശത്തുനിന്നുമുള്ള ഒരു തുള്ളി ക്രൂഡ് ഓയില്‍ പോലും ഇനി അമേരിക്കക്ക് ആവശ്യമില്ല. ഈ നിലക്ക് അവര്‍ 2022 ല്‍ ഒരു പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പെട്രോളിയം കയറ്റുമതി രാജ്യമായി മാറും. ഇന്ന് സൗദി അറേബിയയോ റഷ്യയോ അല്ല ലോകത്തു ഏറ്റവുമധികം പെട്രോളിയം ഉല്‍പ്പാദിപ്പിക്കുന്നത്. അമേരിക്കയ്ക്കാണ് ഇപ്പോള്‍ ഒന്നാം സ്ഥാനം.

ഷെയ്ല്‍ വിഭവങ്ങളെ ഉപയോഗപ്പെടുത്തിയാണ് അമേരിക്ക എണ്ണ ഉല്പാദനത്തില്‍ ഒന്നാം സ്ഥാനവും സ്വയം പര്യാപ്തതയും നേടിയെടുത്തത്. ഭൂമിയുടെ പുറം പാളിയില്‍ (CRUST ) കാണപ്പെടുന്ന ഒരു തരം അവസാദശിലയാണ് ( SEDIMENTARY ROCK) ഷെയ്ല്‍. അവസാദശിലകള്‍ രൂപം കൊള്ളുന്നത് ഭൗമോപരിതലത്തിലെ വസ്തുക്കള്‍ ഒരു സ്ഥലത്തു അടിഞ്ഞു കൂടി താപത്തിന്റെയും, മര്‍ദത്തിന്റെയും ലക്ഷക്കണക്കിന് വര്‍ഷങ്ങളുടെ പ്രവര്‍ത്തനഫലമായി സാന്ദ്രീകരിക്കപ്പെട്ട് ശിലാരൂപം പ്രാപിക്കുന്നവയാണ് ഷെയ്ല്‍ പാറകള്‍. സാധാരണയായി ഇവ അടരുകള്‍ ആയി ആണ് കാണപ്പെടുന്നത്. ഇവ നിര്‍മിക്കപ്പെടുന്ന വസ്തുക്കളില്‍ ധാരാളം ജൈവ വസ്തുകകളും ഉണ്ടാവും. അത്തരം ജൈവ വസ്തുക്കള്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങളിലൂടെ കാര്‍ബണിക സംയുക്തങ്ങള്‍ ആയി മാറി ഈ പാറകളുടെ അടരുകള്‍ക്കുള്ളില്‍ കുടുങ്ങുന്നു . ഈ തളച്ചിടപ്പെട്ട കാര്‍ബണിക വസ്തുക്കളാണ് ഇപ്പോള്‍ ഷെയ്ല്‍ ഓയില്‍ ആയും ഷെയ്ല്‍ ഗ്യാസ് ആയും ഉദ്പാദിപ്പിച്ചു കൊണ്ടിരിക്കുന്നത് .

ഹൊറിസോണ്ടല്‍ ഡ്രില്ലിങ്, ഫ്രാകിങ് എന്നീ സാങ്കേതികവിദ്യകള്‍ വന്‍തോതില്‍ വികസിച്ചതാണ് ഷെയ്ല്‍ പാറകളിലെ ഇന്ധനം മാനവരാശിക്ക് പ്രാപ്യമായി തീരാനുളള പ്രധാന കാരണം. അന്‍പതുകള്‍ മുതല്‍ നിലവിലുള്ള ഒരു സാങ്കേതിക വിദ്യയാണ് ഫ്രാകിങ്. ഹൊറിസോണ്ടല്‍ ഡ്രില്ലിങിലൂടെ വന്‍തോതില്‍ ജലവും നീരാവിയും കടത്തിവിട്ട് എണ്ണക്കിണറുകളില്‍ നിന്നും കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കാനാണ് ഫറാക്കിങ് ആദ്യ കാലങ്ങളില്‍ ഉപയോഗിച്ചത്. പിന്നീട് ഷെയ്ല്‍ അടരുകളില്‍ നിന്നും എണ്ണയും വാതകവും ഉല്‍പാദിപ്പിക്കാനുള്ള ഒരുപാധിയായി ഈ സാങ്കേതിക വിദ്യയെ മാറ്റിയെടുക്കുകയാണ് ഉണ്ടായത്.
.
യു എസ് ലാണ് ഫ്രാകിങ് ആദ്യമായി വ്യാവസായിക അടിസ്ഥാനത്തില്‍ ഉപയോഗിക്കപ്പെട്ടത്. മധ്യ ഏഷ്യയില്‍ നിന്നുള്ള ക്രൂഡില്‍ നിന്നും ഒരു മോചനത്തിനായുളള അമേരിക്കന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളാണ് യു എസ് ല്‍ വന്‍തോതിലുള്ള ഷെയ്ല്‍ പര്യവേക്ഷണങ്ങള്‍ക്കു തുടക്കം കുറിച്ചത്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ യു എസ് ഇന്റെ ആഭ്യന്തര എണ്ണ ഉല്‍പ്പാദനം ഏതാണ്ട് ഇരട്ടിയാക്കാന്‍ ഫ്രാകിങ് ഉപയോഗിച്ചുള്ള ഷെയ്ല്‍ ഇന്ധന ഉല്‍പ്പാദനത്തിന് കഴിഞ്ഞിട്ടുണ്ട്. ലോകത്തെ പ്രധാന എണ്ണ ഉപഭോക്തൃ രാജ്യങ്ങളില്‍ എല്ലാം തന്നെ വന്‍ ഷെയ്ല്‍ ഇന്ധന നിക്ഷേപം ഉണ്ടെന്നാണ് കണക്കുകൂട്ടല്‍ .ഇപ്പോള്‍ ലഭ്യമായ കണക്ക് അനുസരിച് ഭൂമിയിലെ ക്രൂഡ് ഓയില്‍ നിക്ഷേപങ്ങളെ പല മടങ്ങു കടത്തി വെട്ടുന്ന ഷെയ്ല്‍ നിക്ഷേപങ്ങളുണ്ട്.

നമ്മുടെ രാജ്യത്ത് വന്‍തോതിലുള്ള ഷെയ്ല്‍ പേര്യവേക്ഷണങ്ങള്‍ നടന്നിട്ടില്ല .എന്നാലും നമ്മുടെ കിഴക്കന്‍ തീരത്തും മധ്യ പീഠഭൂമിയിലും വന്‍ ഷെയ്ല്‍ നിക്ഷേപങ്ങള്‍ ഉണ്ടാവും എന്നാണ് അനുമാനം .ഷെയ്ല്‍ ഇന്ധനങ്ങളും അവയുടെ ഉല്‍പ്പാദനവും അതിന്റെ ആരംഭ ദിനങ്ങളിലാണ് .പക്ഷെ ഈ ചുരുങ്ങിയ കാലയളവില്‍ അവ ലോക സാമ്പത്തിക ക്രമത്തില്‍ ചെലുത്തിയ സ്വാധീനം ഇപ്പോള്‍ തന്നെ ശ്രദ്ധേയമാണ് .
രണ്ടാഴ്ചക്കുള്ളില്‍ അമേരിക്കെന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും. പ്രാഥമികമായി ഒരു ബിസിനസുകാരനാണ് അദ്ദേഹം. ചില സൈനിക ഇടപാടുകളും അത്ര വലുതലാളിത്ത ചില വ്യാപാര ഉടമ്പടികളുമാണ് അദ്ദേഹത്തിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ ഒപ്പുവയ്ക്കാന്‍ പോകുന്നത് എന്ന് പറഞ്ഞു കേള്‍ക്കുന്നു. ഷെയ്ല്‍ ഓയില്‍ പര്യവേക്ഷണ ഉല്പാദന മേഖലകളില്‍ അനന്തമായ സാധ്യതകളാണ് നമുക്ക് മുന്നിലുള്ളത്.

വിജയകരമായി ഷെയ്ല്‍ പര്യവേക്ഷണവും ഉല്പാദനവും നടത്തുന്ന അമേരിക്കന്‍ കമ്പനികളെ നാം രണ്ടു കൈയും നീട്ടി തന്നെ നമ്മുടെ രാജ്യത്തേക്ക് ക്ഷണിക്കാന്‍ ശ്രമിക്കണം. ഇതിലൂടെ അമേരിക്കക്കും ഇന്ത്യക്കും ഗുണം മാത്രമേ ഉണ്ടാകാന്‍ ഉള്ളൂ. അമേരിക്കന്‍ കമ്പനികള്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ നിക്ഷേപ ലാഭ സാധ്യതകള്‍ . ഇന്ത്യക്ക് പെട്രോളിയം ഉല്‍പ്പാദനത്തില്‍ ഭാഗീകമായെങ്കിലും സ്വയം പര്യാപ്തമാകാനുള്ള അവസരം. ഇന്ന് നാം അഞ്ചു ലക്ഷം കോടിയിലേറെ രൂപക്കു തുല്യമായ വിദേശ നാണ്യമാണ് ഓരോ വര്‍ഷവും പെട്രോളിയം ഇറക്കുമതിക്ക് വേണ്ടി ചെലവഴിക്കുന്നത്. അതില്‍ പകുതിയെങ്കിലും ലാഭിക്കാനായാല്‍ നമ്മുടെ നാടിന്റെ ഭാവി തന്നെ ശരിയായ ദിശയില്‍ മാറ്റി എഴുതപ്പെടും. അത്തരത്തില്‍ എന്തെകിലും കാര്യങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം വഴിയൊരുക്കിയാല്‍ രാജ്യത്തിന് അത് വലിയ ഒരു മുതല്‍ക്കൂട്ടാകും.
3

Share9TweetSendShare

Latest stories from this section

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

17 വർഷം, ഭാരതം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും; ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ ചർച്ചയായി മാധവി ലതയും

17 വർഷം, ഭാരതം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും; ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ ചർച്ചയായി മാധവി ലതയും

പാഞ്ഞെത്തി ബ്രഹ്മോസ് ; ആ രാത്രിയിൽ പാകിസ്താന്റെ നൂർഖാൻ എയർബേസിൽ സംഭവിച്ചത്

പാഞ്ഞെത്തി ബ്രഹ്മോസ് ; ആ രാത്രിയിൽ പാകിസ്താന്റെ നൂർഖാൻ എയർബേസിൽ സംഭവിച്ചത്

Discussion about this post

Latest News

തമിഴ്നാടിന് തിരിച്ചടി ; മധുര, കോയമ്പത്തൂർ മെട്രോ റെയിൽ പദ്ധതികൾ നിരസിച്ച് കേന്ദ്ര സർക്കാർ

തമിഴ്നാടിന് തിരിച്ചടി ; മധുര, കോയമ്പത്തൂർ മെട്രോ റെയിൽ പദ്ധതികൾ നിരസിച്ച് കേന്ദ്ര സർക്കാർ

ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‌ണോയിയെ ഇന്ത്യക്ക് കൈമാറി യുഎസ് ; സിദ്ധു മൂസ്വാല, ബാബ സിദ്ദിഖി വധക്കേസുകളിലെ പ്രതി

ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‌ണോയിയെ ഇന്ത്യക്ക് കൈമാറി യുഎസ് ; സിദ്ധു മൂസ്വാല, ബാബ സിദ്ദിഖി വധക്കേസുകളിലെ പ്രതി

‘ഇന്ത്യ ഇപ്പോൾ ലോകത്തിനു മുൻപിൽ വളർന്നുവരുന്ന ഒരു മാതൃക’ ; വീണ്ടും മോദിയെ പ്രശംസിച്ച് ശശി തരൂർ

‘ഇന്ത്യ ഇപ്പോൾ ലോകത്തിനു മുൻപിൽ വളർന്നുവരുന്ന ഒരു മാതൃക’ ; വീണ്ടും മോദിയെ പ്രശംസിച്ച് ശശി തരൂർ

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

പതിനഞ്ചുകാരനെ ഭീകര സംഘടനയിൽ ചേരാൻ പ്രേരിപ്പിച്ചു : മാതാവിനും രണ്ടാനച്ഛനുമെതിരെ യുഎപിഎ ചുമത്തി

ഞാനൊരു നരേന്ദ്രമോദി ഫാൻ:ബിജെപി അംഗത്വം സ്വീകരിച്ച്; നടി ഊർമിള ഉണ്ണി

ഞാനൊരു നരേന്ദ്രമോദി ഫാൻ:ബിജെപി അംഗത്വം സ്വീകരിച്ച്; നടി ഊർമിള ഉണ്ണി

‘ഡ്യൂട്ടി-ഫ്രീ ടെന്നിസ് ചാമ്പ്യൻഷിപ്പ് അവസാന മത്സരമായിരിക്കും’; വിരമിക്കൽ വാർത്തകളോട് പ്രതികരിച്ച് സാനിയ മിർസ

ഞാൻ അണ്ഡം ശീതീകരിച്ച് വച്ചിട്ടുണ്ട്,​ മറ്റൊരു കുട്ടി വേണമെന്നുണ്ടെങ്കിൽ….: സാനിയ മിർസ

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

വീണ്ടും ന്യൂനമർദ്ദം വരുന്നുണ്ടേ..വിവിധ ജില്ലകളിൽ അലർട്ട്…

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

മുത്തച്ഛന്റെയും മുത്തശിയുടെയും അടുത്തിരുന്നു’; നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച് അമ്മ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies