റിയാദ്: യമനിലെ അല്‍ ജൗഫ് പ്രാവശ്യയില്‍ സൗദി സഖ്യസേന ശനിയാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ 31 പേര് കൊല്ലപ്പെട്ടു. 12 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായും യുഎന്‍ റെസിഡന്റ് കോര്‍ഡിനേറ്ററുടെ ഓഫീസ് അറിയിച്ചു. സൗദി സഖ്യസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണതിന് പിന്നാലെ വ്യോമാക്രമണം.
സൗദി സഖ്യസേനയുടെ യുദ്ധവിമാനം അല്‍ ജൗഫില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു തകര്‍ന്നുവീണത്. സൗദി ടൊര്‍ണാഡോ യുദ്ധവിമാനമാണ് തകര്‍ന്നതെന്ന് സഖ്യസേനയുടെ വക്താവ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ആളപായമുണ്ടോ എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.
അതേസമയം, വിമാനം വെടിവച്ച് വീഴ്ത്തിയതാണെന്ന വാദവുമായി ഹൗതി വിമതര്‍ രംഗത്തെത്തിയിരുന്നു. നിലത്തുനിന്ന് ആകാശത്തേക്ക്(ഗ്രൗണ്ട് ടു എയര്‍) തൊടുത്ത മിസൈല്‍ ഉപയോഗിച്ചാണ് സൗദി യുദ്ധവിമാനം തകര്‍ന്നതെന്നാണ് അവകാശവാദം. എന്നാല്‍ സൗദി ഇതിനോട് പ്രതികരിച്ചിട്ടില്ല.
Discussion about this post