നിരോധനാജ്ഞ ലംഘിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് കോൺഗ്രസ് നേതാവ് ഇമ്രാൻ പ്രതാപ് ഗാർഹിക്ക് ജില്ലാ മജിസ്ട്രേറ്റ് 1.04 കോടി രൂപ പിഴ വിധിച്ചു. പ്രതിഷേധം നടത്താൻ ഇമ്രാനും സംഘവും അനുവാദം തേടിയിരുന്നില്ലെന്നും അതു കൊണ്ടു തന്നെ നടപടി നിയമവിരുദ്ധമാണെന്നും ജില്ലാ മജിസ്ട്രേറ്റ് രാകേഷ് സിങ് പറഞ്ഞു. നിരോധനാജ്ഞ ലംഘിച്ച് ഇമ്രാൻ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഈദ്ഗാഹിൽ പ്രകടനം നടത്തിയ സംഭവത്തിലാണ് മജിസ്‌ട്രേറ്റ് പിഴ വിധിച്ചത്. ബുധനാഴ്ച, മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കണമെന്ന് ഉത്തരവിട്ടെങ്കിലും ഇമ്രാൻ അതിനും തയ്യാറായില്ല.അതിനു പിന്നാലെയാണ് ഇമ്രാന് മേൽ പിഴ ചുമത്തിയത്.
പോലീസിനെയും അർദ്ധ സൈനികരെ വിന്യസിച്ചതിനുള്ള ചിലവാണ് ഇമ്രാനിൽ നിന്നും ഈടാക്കാൻ ഉത്തരവിട്ടിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൊറാദാബാദ് മണ്ഡലത്തിൽനിന്നും കോൺഗ്രസ് പാർട്ടി ടിക്കറ്റിൽ ഇമ്രാൻ മത്സരിച്ചിരുന്നു
Discussion about this post