പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ കലാപരിപാടി നടത്തിയ ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ വൈകിയ സംവിധായകൻ ആഷിഖ് അബുവിനും സംഘത്തിനുമെതിരെ ഒളിയമ്പുമായി വീണ്ടും സന്ദീപ് വാര്യർ.
ദിലീഷ് പോത്തന്റെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും‘ എന്ന ഫഹദ് ഫാസിൽ ചിത്രത്തിന്റെ പോസ്റ്ററാണ് ക്യാപ്ഷൻ ഒന്നും ഇല്ലാതെ സന്ദീപ് വാര്യർ പോസ്റ്റ് ചെതിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഫഹദ് ഫാസിൽ അവതരിപ്പിച്ച കള്ളൻ പ്രസാദിന്റെ സംഭാഷണവും പോസ്റ്ററിൽ വ്യക്തമാണ്. ‘അവസാന നിമിഷം വരെ പിടിച്ചു നിൽക്കണം, അതാ എന്റെ ഒരു ലൈൻ‘. എന്നതാണ് പോസ്റ്ററിലെ സംഭാഷണ ശകലം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് സംവിധായകൻ ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും നേതൃത്വത്തിൽ നവംബർ 1ന് കൊച്ചിയിൽ സംഗീത നിശ നടന്നിരുന്നു. എന്നാൽ പരിപാടി കഴിഞ്ഞ് 3 മാസത്തോളമായിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയില്ലെന്ന വാർത്ത വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിൽ സന്ദീപ് വാര്യർ പുറത്ത് വിട്ടിരുന്നു. തുടർന്ന് സംഭവം വിവാദമായതോടെ സംഘാടകർ പണം നൽകാൻ തയ്യാറാകുകയായിരുന്നു.
https://www.facebook.com/Sandeepvarierbjp/photos/a.847063515335416/3534931603215247/?type=3&theater










Discussion about this post