നീണ്ട ചർച്ചകൾക്കൊടുവിൽ, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് ഇന്ത്യൻ വ്യോമസേനയുമായി കരാർ ഒപ്പ് വയ്ക്കുന്നു.83 തേജസ് യുദ്ധവിമാനങ്ങൾ നിർമ്മിക്കാനുള്ള കരാർ മൂല്യം 30,000 കോടി രൂപയാണ്.
ഒരുവർഷം നീണ്ട ചർച്ചകൾക്കൊടുവിലാണ് തുക തീരുമാനമായത്.56,500 കോടി രൂപ പറഞ്ഞ എച്ച്.എ.എൽ, ഒടുവിൽ മുപ്പതിനായിരം കോടി രൂപയ്ക്ക് 83 തേജസ് യുദ്ധവിമാനങ്ങൾ നിർമ്മിച്ച് നൽകാമെന്ന് സമ്മതിക്കുകയായിരുന്നു.കരാർ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ഫയൽ ക്യാബിനറ്റ് കമ്മിറ്റിയിലേക്ക് അനുമതി ലഭിക്കാനായി സമർപ്പിക്കും. ഈ സാമ്പത്തികവർഷം അവസാനിക്കുന്നതിന് മുൻപ് അനുമതി ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വ്യോമസേന വ്യക്തമാക്കുന്ന കണക്കുകളനുസരിച്ച് 42 ഫൈറ്റർ സ്‌ക്വഡ്രൺ ( ഒരു സ്ക്വാഡ്രണിൽ 18 വിമാനങ്ങൾ) എങ്കിലും ഉണ്ടെങ്കിൽ ചൈനയും പാകിസ്ഥാനുമായി ഫലപ്രദമായ വ്യോമ പ്രതിരോധം സാധ്യമാകൂ.ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന തേജസ് ഏറെക്കുറെ ഈ വിടവു നികത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.








