കടം വാങ്ങിയ സ്വർണമാലയ്ക്ക് പകരം മുക്കുപണ്ടം നൽകി വഞ്ചിച്ചതിന് പരാതി നൽകിയ യുവതിക്കെതിരെ എസ്.എഫ്.ഐ അക്രമം. കുട്ടി നേതാക്കളുടെ ഭീഷണി നിമിത്തം വിദ്യാർഥിനി പഠനം ഉപേക്ഷിച്ചു പോയി. കോട്ടയത്തെ പ്രമുഖ കോളേജിലെ വിദ്യാർത്ഥിനിയ്ക്കാണ് എസ്.എഫ്.ഐ നേതാവിന്റെ അക്രമത്തിനെതിരെ പ്രതികരിച്ചതിന് പഠനം നിർത്തേണ്ടി വന്നത്.
ക്യാൻസർ രോഗിക്ക് സഹായം നൽകാനെന്ന വ്യാജേന, യുവതിയുടെ സ്വർണമാല എസ്.എഫ്.ഐ നേതാവ് കടം വാങ്ങിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ മാലയ്ക്ക് പകരം, തിരികെ നൽകിയത് മുക്കുപണ്ടമാണെന്നാണ് വിദ്യാർഥിനിയുടെ പരാതി. മാല നൽകുന്നത് എസ്എഫ്ഐക്കാർ വീഡിയോ എടുത്തുവെന്നും, മാലയുടെ തിളക്കക്കൂടുതൽ കാരണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് അറിഞ്ഞതെന്നും പെൺകുട്ടി പറഞ്ഞു.
നേതാവിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയപ്പോഴാണ് ലക്ഷദ്വീപ് സ്വദേശിനിയായ പെൺകുട്ടിക്ക്, കോളേജിനകത്തും പുറത്തും വെച്ച് എസ്എഫ്ഐ പ്രവർത്തകരുടെ ഭീഷണിയും തുറിച്ചു നോട്ടവും നേരിടേണ്ടിവന്നത്. ഇതേ തുടർന്ന് പെൺകുട്ടി ശനിയാഴ്ച, അനിയനോപ്പം കോളേജിലെത്തി ടി.സി വാങ്ങി പോവുകയായിരുന്നു.










Discussion about this post