എ.ജി.ആർ കുടിശ്ശിക അടച്ചു തീർക്കാൻ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്ന് തിങ്കളാഴ്ച 2500 കോടി രൂപ മാത്രമേ അടയ്ക്കാൻ പറ്റുകയുള്ളൂവെന്ന് സുപ്രീംകോടതിയെ ഐഡിയ അറിയിച്ചു. പ്രതിസന്ധി നിമിത്തം, ഫെബ്രുവരി 21ന് 1000 കോടി രൂപ കൂടി കുടിശ്ശിക ഇനത്തിൽ അടയ്ക്കാം എന്നാണ് ഐഡിയ സുപ്രീം കോടതിയിൽ പറഞ്ഞത്. കമ്പനിയുടെ പ്രതിസന്ധി പക്ഷേ, സുപ്രീംകോടതി മുഖവിലയ്ക്കെടുത്തിട്ടില്ല. മറ്റു കമ്പനികളെ പോലെ ഐഡിയയും നിശ്ചയിച്ച സമയത്തിനകം പണം അടയ്ക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു.
കുടിശ്ശിക അടച്ചു തീർക്കാത്ത കമ്പനി മേധാവികളോട്, മാർച്ച് 17ന് ഹാജരാകാൻ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. നിലവിൽ കുടിശ്ശിക മുഴുവൻ അടച്ചു തീർത്ത കമ്പനി ജിയോ മാത്രമേയുള്ളൂ.195 കോടി രൂപയായിരുന്നു അംബാനി ഉടമസ്ഥത വഹിക്കുന്ന റിലയൻസ് ജിയോയുടെ കുടിശ്ശിക.








