ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളിൽ ഇനിമുതൽ സൗജന്യ വൈഫൈ ലഭിക്കില്ല. ഇന്റർനെറ്റ് സേവനദാതാക്കളായ ഗൂഗിൾ ആണ് വൈഫൈ സേവനം അവസാനിപ്പിക്കുന്നതായി അറിയിച്ചത്.
മൊബൈൽ ഡാറ്റാ പ്ലാനുകളുടെ നിരക്ക് സാധാരണക്കാർക്ക് താങ്ങാവുന്ന നിലയിലായത് കൊണ്ടാണ് സേവനം അവസാനിപ്പിക്കുന്നതെന്ന് ഗൂഗിൾ അറിയിച്ചു. ഈ നിലയിൽ സൗജന്യ സേവനം നൽകുന്നത്,തങ്ങൾക്കും പങ്കാളികൾക്കും ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നത് കൂടി കണക്കിലെടുത്താണ് ഈ തീരുമാനം.ഇന്ത്യയിലെ നാനൂറോളം സ്റ്റേഷനുകളിൽ ഗൂഗിൾ ഇപ്പോൾ സൗജന്യമായി ഇന്റർനെറ്റ് നൽകുന്നുണ്ട്.
Discussion about this post