സംസ്ഥാന അധ്യക്ഷനായി നിയമിക്കപ്പെട്ട കെ സുരേന്ദ്രന് അഭിവാദ്യമർപ്പിച്ച് ബിജെപി നേതാവ് അബ്ദുള്ളക്കുട്ടി . ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബാധിപത്യങ്ങളെ പറ്റി അദ്ദേഹം പരാമർശിക്കുന്നുണ്ട്. ഇന്ത്യൻ രാഷ്ട്രീയം സൂക്ഷിച്ച് നോക്കിയാൽ ബിജെപിയാണ് ശരിയായ ജനാധിപത്യ പാർട്ടി എന്നും ബാക്കിയെല്ലാം കുടുംബാധിപത്യ പാർട്ടിയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇയ്യിടെ
ലീഡർ
സുരേന്ദ്രജി കൊപ്പം ഒരു വേദിയിൽ
ഒരുമിച്ച് പങ്കെടുത്തു
സംഘാടകർ എല്ലാവർക്കും ചായ നൽകി.
കുടിക്കാതിരുന്ന എന്നോട്
സുരേന്ദ്രന്റെ കമെന്റ് …
” നിങ്ങൾക്ക് പാൽചായയും , നെയ്യപ്പവും പറ്റൂലല്ലോ?! … കട്ടൻചായയും, പരിപ്പുവടയും ആണല്ലൊ ശീലിച്ചത്…”
അതാണ്
ഈ
ചിരി പടത്തിന്റെ രഹസ്യം …
അത് പറയാനല്ല
ഈ കുറിപ്പ്
ഒരു സാധാരണ കർഷ കുടുംബത്തിൽ
കോഴിക്കോട്ട് ഉള്ളേരിയിൽ
ജനിച്ച ഒരു യുവാവ് 50 തികയുന്നതിന് മുമ്പ്
ലോകത്തിലെ ഏറ്റവും വലിയ സംഘടനയുടെ
state President ആയിരിക്കുന്നു
സമ്പത്തിന്റേയോ
ബന്ധുവലയത്തിന്റെയോ പിൻന്തുണഒന്നും ഇല്ലാതെ
നിസ്വാർത്ഥ , ത്യാഗപൂർണ്ണമായ പൊതു പ്രവർത്തനത്തിന് കിട്ടിയ
അംഗീകാരം തന്നെയാണ്
കാശ്മീരിൽ ഉമർ അബ്ദുളള
ഫറൂഖിന്റെ മകൻ ആയിരുന്നു…
യുപിയിൽ അഖിലേഷ്
മുലയത്തിന്റെ പൊന്ന് മോനായിരുന്നു ..
ഒറീസയിൽ നവീൻ
ബിജു പട്നായക്കിന്റെ ചോരയാണ്
രാജശേഖർ റെഢിയുടെ
മകൻ ജൂനിയർ റെഢിയാണ് ആന്ധ്രയിലെപിൻഗാമി.
തമ്ഴ്നാട്ടിൽ
കരുണാനിധിയുടെ ആദ്യ ഭാര്യയിലെ മകൻ
സ്റ്റാലിൻ
പ്രബുദ്ധ കേരളത്തിൽ പോലും
KMമാണി മകൻ ജോസ് മാണിക്കും
ടി എം ജേക്കബ്ബ് കമൻജേക്കബ് നും
പാർട്ടിയേൽപ്പിച്ചു
മഹാനായ സോഷ്യലിസ്റ്റ് വിപ്ലവ
ലീഡർ വീരേന്ദ്രകുമാർ വരെ
മകൻ ശ്രയംസ് കുമാരനെ
അധികാരം
എല്പിക്കുന്ന കാലത്താണ് നാം രാഷ്ട്രീയം ചെയ്യുന്നത്…
സോണിയ മകനും , മകന് രാഹുലിന് ബോറഡിച്ചപ്പോൾ
വീണ്ടും
അമ്മയ്ക്ക് തന്നെ തിരിച്ച് നൽകുന്ന അധികാര
രാഷ്ട്രീയ ത്തിന്റെ കാലത്താണ്
സുരേന്ദ്രൻ എന്ന
സമര കേഡർ ലീഡറാവുന്നത്
ഇത് ഒരു ദൃഷ്ടാന്തമാണ്
മായവതിയും , മമതയും
യഥാക്രമം മരുമകളേയും, മരുമകനേയും
പാർട്ടിയേ ഏൽപ്പിക്കാൻ പോകുന്നു
എന്ന് കേൾക്കുന്നു
ഇതെല്ലാം കാണിക്കുന്നത് ഇ
ന്ത്യൻ രാഷ്ട്രീയം
സൂക്ഷി നോക്കിയാൽ
BJP യാണ്
ശരിയായ ജനാധിപത്യ പാർട്ടി എന്നാണ്
ബാക്കിയെല്ലാം
കുടുംബാധിപത്യ പാർട്ടിയാണ്
സുരേന്ദ്രൻ എന്ന സമര നായകന്
അഭിവാദ്യം
ഒരായിരം കുങ്കുമ കുസുമങ്ങൾ നേരുന്നു
https://www.facebook.com/photo.php?fbid=3372843416119366&set=a.137024376367969&type=3
Discussion about this post