വുഹാന്‍: ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് ബാധയേറ്റ് ചികിത്സയിലായിരുന്ന ആശുപത്രി മേധാവി മരിച്ചു. വുഹാനിലെ വ്യുചാങ് ആശുപത്രി മേധാവി ലിയൂ ഷിമിംഗാണ് വൈറസ് ബാധയേറ്റ് മരണമടഞ്ഞത്.
എല്ലാ പ്രതിരോധ സംവിധാനങ്ങളും പരീക്ഷിച്ചിട്ടും ലിയൂവിനെ രക്ഷിക്കാനായില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. ചൈനയില്‍ നിന്നും റഷ്യയുടെ ദൃശ്യമാദ്ധ്യമവിഭാഗമാണ് വാര്‍ത്ത പുറത്തുവിട്ടത്.
ലിയുവിന്റെ മരണം ചൈനയുടെ ഹുബെ ഹെല്‍ത്ത് കമ്മീഷനാണ് സമൂഹമാദ്ധ്യമത്തിലൂടെ ആദ്യം സ്ഥിരീകരിച്ചത്. വൈറസിനോട് ലിയൂ ശക്തമായി പ്രതികരിക്കുന്നുവെന്നാണ് കമ്മീഷന് ആദ്യം പ്രതികരിച്ചത്. തുടര്‍ന്നാണ് മരണവാര്‍ത്തയും പ്രചരിച്ചത്.
നിലവില്‍ കൊറോണ വൈറസ് ബാധയില്‍ 1800 മരണങ്ങള് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ അറിയിച്ചിട്ടുണ്ട്. ആരോഗ്യരക്ഷാ രംഗത്തുള്ള ഡോക്ടര്‍മാരും നഴ്സുമാരുമടക്കം 6 പേര് മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post